Category: സ്പെഷ്യല്‍
അകലാപ്പുഴയിലെ ബോട്ടുകൾ സുരക്ഷിതമോ? അല്ലെന്ന് യാത്രക്കാർ, ഇനിയൊരു അപകടമുണ്ടാകുന്നതിന് മുമ്പേ പരിശോധന കർശനമാക്കണമെന്ന് ആവശ്യം; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ബോട്ട് ഉടമകൾ
കൊയിലാണ്ടി: താനൂർ ബോട്ട് അപകടത്തിന് പിന്നാലെ കേരളത്തിലെ വിനോദസഞ്ചാരത്തിനായുള്ള ബോട്ടുകളുടെ സുരക്ഷ വീണ്ടും ചർച്ചയായിരിക്കുകയാണ്. 22 പേരുടെ മരണത്തിന് ഇടയാക്കിയ താനൂർ അപകടത്തെ തുടർന്ന് സംസ്ഥാനത്ത് ബോട്ട് പരിശോധന കർശനമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അകലാപ്പുഴയിലെ ബോട്ട് സർവ്വീസുകളുടെ സുരക്ഷയും ചർച്ചയാവുന്നത്. അടുത്ത കാലത്തായാണ് അകലാപ്പുഴ കോഴിക്കോട് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറുന്നത്. കൊയിലാണ്ടി നഗരസഭയിലും
‘സര്‍വ്വരാജ്യ തൊഴിലാളികളേ, സംഘടിക്കുവിന്‍’; ഉജ്ജ്വലമായ സമരപോരാട്ടങ്ങളുടെ സ്മരണ ഉണര്‍ത്തി ഒരു മെയ് ദിനം കൂടി
മെയ് ഒന്ന്. മെയ് ദിനം അഥവാ ലോക തൊഴിലാളി ദിനമാണ് ഇന്ന്. എട്ടു മണിക്കൂര്‍ തൊഴില്‍, എട്ട് മണിക്കൂര്‍ വിനോദം, എട്ട് മണിക്കൂര്‍ വിശ്രമം എന്ന വ്യവസ്ഥ അംഗീകരിച്ചതിനെ തുടര്‍ന്നാണ് മെയ് ദിനം ആചരിച്ച് തുടങ്ങിയത്. ലോകത്തെ എണ്‍പതോളം രാജ്യങ്ങള്‍ മെയ്ദിനം പൊതു അവധി നല്‍കി ആചരിക്കുന്നുണ്ട്. തൊഴിലാളികളെയും അവര്‍ സമൂഹത്തിന് നല്‍കിയ സംഭാവനകളെയും ഒപ്പം
‘കുഞ്ചന്‍ നമ്പ്യാരുടെ പേരിലുള്ള പുരസ്‌കാരമാണ് ലഭിച്ചതിൽ ഏറ്റവും വലിയ ബഹുമതി, വലിയ സന്തോഷം’; കൊയിലാണ്ടിയുടെ ഓട്ടൻ തുള്ളൽ കലാകാരൻ മുചുകുന്ന് പത്മനാഭന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്
സ്വന്തം ലേഖകൻ കൊയിലാണ്ടി: തുള്ളല്‍ എന്ന മഹത്തായ കലാരൂപത്തില്‍ തന്റെതായ ശൈലിയിലൂടെ അവതരിപ്പിച്ച് ഏറെ ശ്രദ്ധ നേടിയ കൊയിലാണ്ടിയുടെ സ്വന്തം കലാകാരനാണ് മുചുകുന്ന് പത്മനാഭന്‍. 2021 ലെ കേരള കലാമണ്ഡലം പുരസ്‌കാരം അടുത്തിടെ നേടിയ അദ്ദേഹത്തെ തേടി വീണ്ടും ഒരു നേട്ടം കൂടി എത്തിയിരിക്കുകയാണ്. തുള്ളല്‍ കലാരൂപത്തിന്റെ ഉപജ്ഞാതാവ് സാക്ഷാല്‍ കലക്കത്ത് കുഞ്ചന്‍ നമ്പ്യാരുടെ പേരിലുള്ള
‘അദ്ദേഹത്തിന്റെ ദൃഢനിശ്ചയത്തിന് മുമ്പില്‍ ക്യാന്‍സറും ചികിത്സാ ക്ഷീണവുമെല്ലാം ചാലിയാറിലൂടെ അറബിക്കടലിലെത്തി, ആ നമ്പറില്‍ നിന്ന് മെസേജുകളും കഥകളുമൊന്നും വരില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ മനസിലൊരു ശൂന്യതയാണ്’; മാമുക്കോയയെ ചികിത്സിച്ച ഡോക്ടറുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ്
കോഴിക്കോട്: തനതായ ശൈലിയില്‍ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച പ്രിയ താരം മാമുക്കോയയുടെ വിയോഗ വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ മലയാളികള്‍ക്ക് ഇപ്പോഴും സാധിച്ചിട്ടില്ല. സിനിമാ നടനെന്ന സെലിബ്രിറ്റി പദവിയുള്ളപ്പോഴും സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരു കോഴിക്കോട്ടുകാരനായാണ് അദ്ദേഹം എല്ലാക്കാലവും ജീവിച്ചത്. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തെ യാത്രയാക്കാനായി നാട് മുഴുവന്‍ കോഴിക്കോട്ടേക്ക് ഒഴുകിയെത്തിയത്. മാമുക്കോയയെ അറിയുന്നവരും സിനിമകളിലൂടെ മാത്രമറിയുന്നവരുമായി നിരവധി നിരവധി പേരാണ്
”പുരസ്‌കാര നേട്ടത്തില്‍ സന്തോഷം, ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറിയത് ഗുണം ചെയ്തു” മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള കൊയിലാണ്ടി താലൂക്ക് ഭരണകൂടത്തിന്റെ പുരസ്‌കാരം നേടി കീഴരിയൂര്‍ സ്വദേശി ശ്രീജിത്ത്
കൊയിലാണ്ടി: ഏല്‍പ്പിച്ച കര്‍ത്തവ്യങ്ങള്‍ ഉത്തരവാദിത്തത്തോടെ ചെയ്യാനാണ് ശ്രമിച്ചതെന്ന് കൊയിലാണ്ടി താലൂക്ക് റവന്യൂ ഭരണകൂടം ഏര്‍പ്പെടുത്തിയ 2022-23 വര്‍ഷത്തെ മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള പുരസ്‌കാരം നേടിയ ശ്രീജിത്ത് വി.ജി. ഇത്തരമൊരു അംഗീകാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. താലൂക്കിലെ 31 വില്ലേജ് ഓഫീസുകളില്‍ നിന്നാണ് ബാലുശ്ശേരി വില്ലേജ് ഓഫീസരായ ശ്രീജിത്തിനെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. കീഴരിയൂര്‍ സ്മിത നിവാസില്‍
സകാത്ത്: ഒരു ലഘു പരിചയം-1 | റമദാൻ സന്ദേശം 24 – എം.പി.തഖിയുദ്ധീൻ ഹൈതമി
റമദാന്‍ സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി ഭൗതിക ജീവിതത്തിന്റെ ആധാരശിലകളിൽ പ്രധാനപ്പെട്ടതാണ് സമ്പത്ത്.ഭൂമുഖത്തുള്ള വിഭവങ്ങളെല്ലാം തന്നെ മനുഷ്യന്റെ പൊതു സ്വത്താണ്.അതിന്റെയെല്ലാം കൈകാര്യംകർത്താക്കളായിട്ടാണ് അല്ലാഹു നമ്മളെ നിശ്ചയിച്ചിരിക്കുന്നത്.വിശുദ്ധ ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ മൂന്നാമത്തെ താണ് സകാത്ത്. ഫിത്വർ സകാത്ത് മാത്രമാണ് നോമ്പുമായി ബന്ധമുള്ളത്. മറ്റു പലയിനങ്ങളിലും സകാത്ത് നിർബന്ധമാണ്. എന്നാൽ അതിനൊന്നും തന്നെ റമദാനുമായി യാതൊരു ബന്ധവുമില്ല.കഴിവുള്ളവൻ
പാപമുക്തമായ ഹൃദയത്തോടെ ഇലാഹിൽ അലിഞ്ഞുചേരാം | റമദാൻ സന്ദേശം 23 – എം.പി.തഖിയുദ്ധീൻ ഹൈതമി
റമദാന്‍ സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി ഭൗതിക സാഹചര്യങ്ങളിൽ ജീവിക്കുന്നവർ തിന്മകൾക്ക് പ്രേരകമാകുന്ന നിരവധി അവസരങ്ങളെ അഭിമുഖീകരിക്കേണ്ടി വരും.എന്നാൽ അതിൽ നിന്നെല്ലാം വിട്ടു നിന്ന് ഹൃദയത്തിൽ രൂഢമൂലമായ ഈമാനിന്റെയും ഇഖ്ലാസിന്റെയും കരുത്തിൽ അല്ലാഹുവിനെ ഭയപ്പെടുന്നവരാണ് യഥാർത്ഥ സത്യവിശ്വാസികൾ.സമയവും സാഹചര്യവുമനുസരിച്ച് സ്വഭാവത്തിനും പ്രവർത്തനങ്ങൾക്കും മാറ്റങ്ങൾ സംഭവിക്കുന്നുണ്ടെങ്കിൽ അത് നമ്മുടെ തഖ്‌വയുടെ പോരായ്മയാണെന്ന് മനസ്സിലാക്കണം.മനുഷ്യൻ സ്വന്തം ഹൃദയത്തോടുള്ള
തവക്കുൽ: വിശ്വാസിക്ക് നൽകുന്ന കരുത്ത് | റമദാൻ സന്ദേശം 22 – എം.പി.തഖിയുദ്ധീൻ ഹൈതമി
റമദാന്‍ സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി നന്മ തിന്മകളുടെ ആത്യന്തികമായ നിർണയം അല്ലാഹുവിൽ നിന്നു മാത്രമാണെന്ന് വിശ്വസിക്കുന്ന ഏതൊരാൾക്കും നന്മ നേടാനും തിന്മ തടയാനും അല്ലാഹുവിനോടല്ലാതെ തേടാൻ സാധിക്കുകയില്ല. നന്മകൾ കരഗതമാക്കുവാനും തിന്മകളിൽ നിന്നും അകലം പാലിക്കുവാനും നമ്മളാൽ സാധ്യമായ കാര്യങ്ങൾ ചെയ്ത ശേഷം അല്ലാഹുവിൽ ഭരമേൽപ്പിക്കണം(തവക്കുൽ).സർവ്വവും അല്ലാഹുവിൽ സമർപ്പിച്ചുള്ള ജീവിതം വിശ്വാസിയുടെ ഗുണമായിട്ടാണ്
ഏഴ് മഹല്ലുകളിൽ നിന്നായി മൂവായിരത്തോളം പേർ കുന്ന് കയറി പാറപ്പള്ളിയിലെത്തും, ഭക്ഷണത്തോടൊപ്പം സ്നേഹവും പങ്കുവയ്ക്കാൻ; വിശുദ്ധ റമദാനിലെ 26-ാം രാവിൽ പാറപ്പള്ളിയിൽ നടക്കുന്ന അപൂർവ്വ ഒത്തുകൂടലിന്റെ വിശേഷങ്ങൾ ഫൈസൽ പെരുവട്ടൂർ എഴുതുന്നു
ഫൈസൽ പെരുവട്ടൂർ വിശുദ്ധ റമളാനിലെ 26 ആം രാവ് കൊല്ലം പാറപ്പള്ളിയ്ക്കും വിശ്വാസികൾക്കും പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഓത്തു ദിവസമാണ്. പള്ളികളിൽ ജോലി ചെയ്തിരുന്ന മുത്തഅല്ലിമുകൾക്ക് കൃത്യമായ വേതന വ്യവസ്ഥിതി ഇല്ലാതിരുന്ന പണ്ട് കാലങ്ങളിൽ ഒരു വാർഷിക ബോണസ് എന്ന രൂപത്തിൽ റമളാൻ 25 നു നടത്തിവരാറുള്ളതാണ് ഇത്. അന്നേ ദിവസം വൈകുന്നേരത്തോട് കൂടി കൊല്ലം ജുമുഅത് കമ്മിറ്റിയ്ക്ക്
”ടിക് ടോക് വീഡിയോകള്‍ കണ്ട് ആളുകള്‍ അഭിനന്ദിച്ചു തുടങ്ങിയപ്പോഴാണ് അഭിനയം വഴങ്ങുമെന്ന് തിരിച്ചറിഞ്ഞത് ” മൃണാളിനിയില്‍ നായികാവേഷത്തിലൂടെ തിളങ്ങിയ കൊയിലാണ്ടി സ്വദേശിനി രഞ്ജുഷ സംസാരിക്കുന്നു
കൊയിലാണ്ടി: ”ടിക് ടോക് തുടങ്ങിയതോടെ ഒരു തമാശയെന്ന മട്ടില്‍ ചെയ്തതാണ് ചില വീഡിയോകള്‍. അതുകൊണ്ട് ആളുകള്‍ അഭിനന്ദനങ്ങള്‍ അറിയിക്കാന്‍ തുടങ്ങിയതോടെയാണ് അഭിനയം വഴങ്ങുമെന്ന് തിരിച്ചറിഞ്ഞത്. പിന്നാലെ ചില അവസരങ്ങള്‍ ലഭിച്ചപ്പോള്‍ മടി കാട്ടിയതുമില്ല.” കൊയിലാണ്ടി സ്വദേശിയായ വീട്ടമ്മ സിനിമകളുടെ വലിയ ലോകത്തിലേക്ക് എത്തിയ കഥ പറയുകയാണ്. ആനക്കുളം സ്വദേശി റോബിന്‍ ബി.ആര്‍ സംവിധാനം ചെയ്ത മൃണാളിനിയെന്ന