Category: ആരോഗ്യം

Total 214 Posts

മൂഡ് സ്വിംഗ്സ്, സ്ഥിരതയില്ലായ്മ, ആത്മഹത്യാഭീഷണി മുഴക്കൽ; വെറും വിഷാദമല്ല ബിപിഡി, അറിയാം രോ​ഗലക്ഷണങ്ങളും കാരണങ്ങളും

മാനസികാരോഗ്യ പ്രശ്നങ്ങളോട് ഇന്നും മുഖംതിരിച്ചു നിൽക്കുന്ന സമൂഹമാണ് നമ്മുടേത്. ശരീരത്തിനു വരുന്ന അസുഖത്തിന് എത്രത്തോളം പ്രാധാന്യം നൽകുന്നോ അത്രതന്നെ മാനസികപ്രശ്നങ്ങൾക്കും പ്രാമുഖ്യം നൽകണം. ബോർഡർ ലൈൻ പേഴ്സണാലിറ്റി ഡിസോർഡർ ബാധിച്ച് സ്വയം ജീവനെടുക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. അടുത്തിടെ ബോർഡർ ലൈൻ പേഴ്സണാലിറ്റി ഡിസോർഡറുമായി ജീവിച്ചിരുന്ന മകൾ ആത്മഹത്യ ചെയ്തതിനേക്കുറിച്ച് പേരാമ്പ്ര സ്വദേശിയായ ഒരു അച്ഛൻ ഫെയ്​സ്ബുക്കിൽ

എടാ മോനെ.. ശീലങ്ങൾ മാറ്റിക്കൊ; സ്‌ട്രോക്ക് മുതല്‍ ക്യാന്‍സര്‍വരെ ഉണ്ടായേക്കും, മദ്യപാനികള്‍ക്ക് മുന്നറിയിപ്പുമായി ഐസിഎംആര്‍

ന്യൂഡല്‍ഹി: മദ്യത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ഐസിഎംആര്‍. പഠനത്തിന്റെ അടിസ്ഥാനത്തില്‍, മദ്യത്തില്‍ അടങ്ങിയിരിക്കുന്ന എഥൈല്‍ ആല്‍ക്കഹോള്‍ ശരീരത്തില്‍ ദോഷകരമായ ഫലമുണ്ടാക്കുമെന്ന് ഐസിഎംആര്‍ പറയുന്നു. ആരോഗ്യകരമായ ജീവിതം നയിക്കാന്‍ ഭക്ഷണ ശീലങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് നല്‍കിയിട്ടുള്ള പതിനേഴു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍, മദ്യപാന ശീലത്തെയും പരാമര്‍ശിക്കുന്നുണ്ട്. ആല്‍ക്കഹോള്‍ കഴിക്കുന്നതിലൂടെശരീരത്തില്‍ എത്തുന്ന എഥൈല്‍ ആല്‍ക്കഹോള്‍ ഹൈപ്പര്‍ടെന്‍ഷന്‍, പക്ഷാഘാതം തുടങ്ങിയവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

കോഴിക്കോട് ചികിത്സയിലിരിക്കെ മരിച്ച പെണ്‍കുട്ടിക്ക് വെസ്റ്റ് നൈല്‍ പനി; സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ്

കോഴിക്കോട്: ചികിത്സയിലിരിക്കെ തിങ്കളാഴ്ച മരിച്ച പതിമൂന്നുകാരിക്ക് വെസ്റ്റ് നൈല്‍ സ്ഥീരികരിച്ച് ആരോഗ്യവകുപ്പ്. ബേപ്പൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയായിരുന്നു മരിച്ചത്. കുട്ടിയുടെ മരണം വെസ്റ്റ് നൈല്‍ മൂലമാണെന്ന് ഇന്നലെയാണ് ആരോഗ്യവകുപ്പ് സ്ഥീരികരിച്ചത്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ക്ഷീണവും ഛര്‍ദിയും വിശപ്പില്ലായ്മയും അനുഭവപ്പെടുന്നുണ്ടോ?; മഞ്ഞപ്പിത്ത ലക്ഷണങ്ങളെക്കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളും അറിയാം വിശദമായി

മലപ്പുറം ജില്ലയില്‍ മഞ്ഞപ്പിത്തം ബാധിച്ച് കഴിഞ്ഞ അഞ്ച് മാസത്തിനിടെ 8പേരാണ് മരണപ്പെട്ടത്. രോഗം പടരുന്നതോടെ ആശങ്കയിലാണ് ജനങ്ങള്‍. പലപ്പോഴും ലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിയാത്തതാണ് മഞ്ഞപ്പിത്തത്തെ ഗുരുതരമാക്കുന്നത്. അതുകൊണ്ടുതന്നെ കൃത്യമായി ശ്രദ്ധിച്ചാല്‍ ഒരുപരിധിവരെ മഞ്ഞപ്പിത്തത്തെ അകറ്റി നിര്‍ത്താന്‍ സാധിക്കും കരളിനെ ബാധിക്കുന്ന പ്രധാനപ്പെട്ട ഒരു പകര്‍ച്ചവ്യാധിയാണ് മഞ്ഞപ്പിത്തം അഥവാ ഹെപ്പറ്റൈറ്റിസ്. ഗുരുതരമായാല്‍ ഇത് മരണത്തിന് വരെ കാരണമാകാവുന്നതാണ്.

രാവിലത്തെ ഭക്ഷണം ഇനി പഴങ്കഞ്ഞി ആക്കിയാലോ; അറിയാം പഴങ്കഞ്ഞിയുടെ ഗുണങ്ങള്‍

പണ്ട് കാലങ്ങളില്‍ മിക്ക വീടുകളിലും രാവിലത്തെ ഭക്ഷണമായി തിരഞ്ഞെടുത്തിരുന്നത് പഴങ്കഞ്ഞി ആയിരുന്നു. അല്ലെങ്കില്‍ ഇടനേരത്തെങ്കിലും ഈ ഭക്ഷണം കഴിച്ചിരുന്നു. ചോറ് പഴങ്കഞ്ഞി ആയി മാറുമ്പോള്‍ കാഴ്ചയിലും മണത്തിലും രുചിയിലും മാത്രമല്ല പോഷകമൂല്യങ്ങളിലും വലിയ രീതിയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. വിറ്റാമിനുകളുടെയും മിനറല്‍സിന്റെയും അളവും ഗുണവും ഒരുപോലെ വര്‍ദ്ധിക്കുന്നു. കാര്‍ബോഹൈഡ്രേറ്റുകള്‍ പോലും വളരെ എളുപ്പത്തില്‍ ദഹിക്കാന്‍ പറ്റുന്ന രീതിയിലേക്ക്

സസ്യാഹാരികളുടെ പ്രിയ ഭക്ഷണമായ പനീര്‍ പ്രോട്ടീന്റെ കലവറയാണ്; അറിയാം പനീറിന്റെ മറ്റു ഗുണങ്ങള്‍

സസ്യാഹാരികളുടെ ഇഷ്ട ഭക്ഷണങ്ങളില്‍ ഒന്നായി മാറുകയാണ് പനീര്‍. പാലിന്റെ പ്രധാന ഉല്‍പ്പന്നം കൂടിയാണ് പനീര്‍. ധാരാളം ധാതുക്കളും പോഷക ഘടകങ്ങളും അടങ്ങിയ പനീറിന് ഏറെ ഗുണങ്ങളുണ്ട്. പ്രോട്ടീന്റെ കലവറയാണ് പനീര്‍. ഇത് പേശികളുട വളര്‍ച്ചക്ക് ഏറെ സഹായകമാണ്. വളരെ നേരത്തേക്ക് വിശപ്പ് അകറ്റാനും പനീര്‍ സഹായിക്കുന്നു. ഒമേഗ 3, ഒമേഗ 6 എന്നീ ഫാറ്റി ആസിഡുകള്‍

ഒരുദിവസമെങ്കിലും കാപ്പി കുടിക്കാതെയിരിക്കാന്‍ പറ്റാത്തവരാണോ നിങ്ങള്‍?; നിത്യ ജീവിതത്തിന്റെ ഭാഗമായിത്തീര്‍ന്ന കാപ്പിയുടെ ഗുണങ്ങളും ദോഷങ്ങളും അറിയാം

ഇന്ത്യയിലെ തന്നെ ഒട്ടുമിക്ക പേരുടെയും ഇഷ്ട പാനീയമാണ് കാപ്പി. ജീവിതശൈലിയുടെ ഭാഗമായിത്തീര്‍ന്നതിനാല്‍ പലര്‍ക്കും ദിവസത്തില്‍ ഒരിക്കലെങ്കിലും കാപ്പി കുടിക്കാതെ മുന്നോട്ട് പോവാന്‍ ബുദ്ധിമുട്ടായിരിക്കും. ഇതില്‍ ധാരാളം ആന്റി ഓക്സിഡന്‍സും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് കാപ്പിയില്‍ നിന്ന് പതിനൊന്നു ശതമാനം വിറ്റാമിന്‍ ആ2, ആറ് ശതമാനം വിറ്റാമിന്‍ ആ5, അഞ്ച് ശതമാനത്തോളം മാംഗനീസ് വിറ്റാമിന്‍ K,

കൊതുകിന്റെ ഉറവിട നശീകരണം വളരെ പ്രധാനം; വെസ്റ്റ് നൈല്‍ പനിയുടെ ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങള്‍ എന്തെല്ലാമെന്നും വിശദമായി നോക്കാം

ക്യൂലക്സ് കൊതുക് പരത്തുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍. ജപ്പാന്‍ ജ്വരത്തെപ്പോലെ അപകടകരമല്ല. ജപ്പാന്‍ ജ്വരം സാധാരണ 18 വയസിന് താഴെയുള്ള കുട്ടികളെയാണ് ബാധിക്കുന്നതെങ്കില്‍ വൈസ്റ്റ് നൈല്‍ പനി മുതിര്‍ന്നവരിലാണ് കാണുന്നത്. രണ്ടും കൊതുകുവഴി പകരുന്ന രോഗമാണ്. ജപ്പാന്‍ ജ്വരത്തിന് വാക്സിന്‍ ലഭ്യമാണ്. രോഗപ്പകര്‍ച്ച ക്യൂലക്സ് വിഭാഗത്തില്‍പ്പെട്ട കൊതുകാണ് വെസ്റ്റ് നൈല്‍ പനി പ്രധാനമായും പരത്തുന്നത്.

പപ്പായയും പപ്പായ ഇലയും കൊണ്ട് രക്തത്തിലെ പ്ലേറ്റ്ലെറ്റ് കൂട്ടാം; അറിയാം പ്ലേറ്റ്ലെറ്റ് വര്‍ധിപ്പിക്കാന്‍ ആവശ്യമായ മറ്റു ഭക്ഷണങ്ങള്‍

രക്തത്തിലെ പ്രധാന ഘടകമാണ് പ്ലേറ്റ്ലെറ്റുകള്‍. മുറിവുകളില്‍ രക്തം കട്ടിയാക്കുക എന്നതാണ് പ്ലേറ്റ്ലെറ്റിന്റെ ധര്‍മ്മം. ആരോഗ്യവാനായ ഒരാളുടെ രക്തത്തിലെ പ്ലേറ്റ്ലെറ്റിന്റെ അളവ് ഒന്നരലക്ഷം മുതല്‍ നാലരലക്ഷം വരെയാണ്. പ്ലേറ്റിന്റെ അളവ് കൂട്ടാന്‍ ആവശ്യമായ ഭക്ഷണങ്ങളിലൂടെയാണ് കൂടുതലായും സാധിക്കുന്നത്. മാതളനാരങ്ങ വിറ്റാമിന്‍ B, വിറ്റാമിന്‍ C, വിറ്റാമിന്‍ K എന്നീ പോഷകങ്ങള്‍ ധാരാളമായി മാതളനാരങ്ങയില്‍ അടങ്ങിയിട്ടുണ്ട്. രക്തത്തിന്റെ അളവു

‘ചൂടുള്ള സമയത്ത് തണുത്ത പാനീയം കഴിച്ചാല്‍ കഴുത്തിലെ ഞരമ്പ് പൊട്ടും, കോട്ടയം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയിലുള്ളത് ഒട്ടേറെ പേര്‍’; പ്രചരിക്കുന്നത് സത്യമോ ? ഇന്‍ഫോ ക്ലിനിക് പറയുന്നു

‘ ചൂടുള്ള സമയത്ത് തണുത്ത പാനീയം കഴിച്ചാല്‍ കഴുത്തിലെ ഞരമ്പ് പൊട്ടും, കോട്ടയം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയിലുള്ളത് ഒട്ടേറെ പേര്‍’… കഴിഞ്ഞ കുറച്ച് ദിവസങ്ങിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശമാണിത്. സത്യമാണോ കള്ളമാണോ എന്ന് നോക്കാതെ പലരും ഈ സന്ദേശം സുഹൃത്തുക്കള്‍ക്ക് ഷെയര്‍ ചെയ്തിട്ടുമുണ്ട്. എന്നാല്‍ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജ സന്ദേശമാണെന്നും കോട്ടം മെഡിക്കല്‍