Category: ആരോഗ്യം
ഹെയര്‍ഡൈകള്‍ ഉപയോഗിച്ച് മടുത്തോ?; എങ്കില്‍ ഇതാ മുടി കറുപ്പിക്കാന്‍ വീട്ടില്‍ നിന്നും തയ്യാറാക്കാവുന്ന കറിവേപ്പില ഹെയര്‍ഡൈ, എങ്ങനെയാണെന്ന് നോക്കാം
പ്രായഭേദമന്യേ ഇപ്പോള്‍ എല്ലാവരുടെയും മുടി നരക്കയ്ക്കാറുണ്ടല്ലെ.. സാധാരണയായി നമ്മള്‍ കടകളില്‍ നിന്നും വാങ്ങുന്ന ഹെയര്‍ഡൈകള്‍ എത്രത്തോളം മുടിയ്ക്കും മുടിയും ആരോഗ്യത്തിനും നല്ലതാണെന്ന് മനസ്സിലാക്കാന്‍ സാധിക്കില്ല. പല കെമിക്കല്‍സ് കൊണ്ട് ഉണ്ടാക്കുന്ന ഹെയര്‍ഡൈകള്‍ പിന്നീട് നമ്മുടെ ആരോഗ്യത്തെ തന്നെ മോശമായി ബാധിച്ചേക്കാം. എന്നാല്‍ കറിവേപ്പില കൊണ്ട് ആയുര്‍വേദ രീതിയിലും ഹെയര്‍ഡൈകള്‍ ഉണ്ടാക്കാം. മുടിയ്ക്ക് പല രീതിയിലും മരുന്നായി
ഭക്ഷണത്തില്‍ നിന്ന് മയോണൈസ് ഒഴിവാക്കാന്‍ പറ്റുന്നില്ലേ ? മുട്ട ഉപയോഗിച്ച് മയോണൈസ് തയ്യാറാക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
പച്ച മുട്ട ഉപയോഗിച്ചുള്ള മയോണൈസ് നിര്‍മാണം നിരോധിച്ചതോടെ മയോണൈസ് പ്രേമികള്‍ ആശങ്കയിലാണ്. എന്നാലിതാ അവര്‍ക്കായി മുട്ടകള്‍ പാസ്ചുറൈസ് ചെയ്ത ശേഷം മയോണൈസ് നിര്‍മ്മിക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഫുഡ് സേഫ്റ്റി കേരള. മുട്ട ഉപയോഗിച്ച് മയോണൈസ് തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 1- മുട്ടകള്‍ക്ക് കേടുപാടുകളുണ്ടോ അവ പൊട്ടിയിട്ടുണ്ടോ എന്നാദ്യം പരിശോധിക്കുക. അത്തരത്തിലുള്ള മുട്ടകള്‍ ഒഴിവാക്കുക 2- പാസ്ച്ചറൈസേഷനായി
ബി.പി കൂടുതലാണോ? വരുതിയാലാക്കാന്‍ ഈ ആറ് ഭക്ഷണങ്ങള്‍ കഴിക്കൂ
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പലയാളുകളുടെയും പ്രശ്‌നമാണ്. ഇത് ഏറെ അപകടകരമായ അവസ്ഥയാണ്. രക്തധമനികളുടെ ഭിത്തിയില്‍ രക്തം ചെലുത്തുന്ന മര്‍ദമാണ് രക്തസമ്മര്‍ദ്ദം. ഇത് കൂടുന്നത് ഹൃദയസ്തംഭനം ഉള്‍പ്പെടെ മരണം വരെ സംഭവിച്ചേക്കാവുന്ന അവസ്ഥയിലേക്ക് എത്തിക്കാം. അതിനാല്‍ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. അതിന് ആഹാരകാര്യങ്ങളിലും ശ്രദ്ധവേണം. രക്ത സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്ന ആറ് ആഹാരസാധനങ്ങള്‍ പരിചയപ്പെടാം. ഓറഞ്ച്: വിറ്റാമിന്‍ സി,
മുഖ കാന്തി കൂട്ടാം, മുടിയും തഴച്ചുവളരും; കഞ്ഞിവെള്ളം ഇങ്ങനെ ഉപയോഗിച്ചാല്‍ മതി
ചോറ് തയ്യാറാക്കി കഴിഞ്ഞാല്‍ നമ്മള്‍ വെറുതെ ഒഴിവാക്കി കളയുന്ന സാധനമാണ് കഞ്ഞിവെള്ളം. എന്നാല്‍ ഇനിയത് ഒഴിവാക്കേണ്ട. കുടിക്കാന്‍ ഇഷ്ടമില്ലെങ്കിലും കഞ്ഞിവെള്ളം ചര്‍മ്മ സൗന്ദര്യത്തിനും തലമുടിക്കും ഏറെ നല്ലതാണ്. കഞ്ഞിവെള്ളത്തില്‍ ധാരാളം പ്രോട്ടീനുകളും കാര്‍ബോ ഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്. ചര്‍മ്മ സൗന്ദര്യത്തിന് ഉപയോഗിക്കാം: കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് വരണ്ട ചര്‍മ്മം ഉള്ളവര്‍ക്ക് ഏറെ നല്ലതാണ്. മുഖക്കുരു അകറ്റാനും
പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിയ്ക്കാറുണ്ടോ, പേരയ്ക്ക കഴിക്കാറുണ്ടോ? ശരീരത്തില്‍ എന്ത് സംഭവിക്കുമെന്നറിയാം
നാട്ടില്‍ സുലഭമായി ലഭിക്കുന്ന ഫലമാണ് പേരയ്ക്ക. മിക്ക വീടുകളില്‍ പേരയ്ക്ക ചെടിയുമുണ്ടാകും. വിറ്റാമിന്‍ എ, സി, ബി2, ഇ, കെ, ഫൈബര്‍, മാംഗനീസ്, പൊട്ടാസ്യം, അയണ്‍, ഫോസ്ഫറസ് എന്നിവയാല്‍ സമ്പുഷ്ടമാണ് പേരയ്ക്ക. പേരയ്ക്കയുടെ ഫലം മാത്രമല്ല ഇലയും ഏറെ ഔഷധ ഗുണമുള്ള ഒന്നാണ്. ജീവിതശൈലി രോഗങ്ങള്‍ കാരണം പ്രയാസപ്പെടുന്നവര്‍ക്ക് പേരയ്ക്ക ഏറെ ഗുണം ചെയ്യും. പേരയ്ക്കയില്‍
തടി കുറയ്ക്കാനായി നട്സും ജ്യൂസും കഴിക്കുന്നവരാണോ? എന്നാല്‍ ചില സമയങ്ങളിലെ ഇവയുടെ ഉപയോഗം അമിതവണ്ണത്തിന് കാരണമാകാം; വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത നാല് കാര്യങ്ങള്‍
ഒരു ദിവസത്തെ മുഴുവന്‍ ആരോഗ്യം നിര്‍ത്തുന്നതില്‍ പ്രഭാത ഭക്ഷണത്തിന്റെ പങ്ക് വലുതാണ്. എന്നാല്‍ കഴിക്കുക എന്നതു പോലെ തന്നെ പ്രധാനമാണ് എന്ത് കഴിക്കുക എന്നത്. രാവിലെ പോഷകഗുണങ്ങളുള്ള ഭക്ഷണ പ്രഭാത ഭക്ഷണമാക്കാന്‍ ശ്രമിക്കുക. എന്നാല്‍ തടികുറയ്ക്കുവാനായി സ്വയം തീരുമാനിച്ച് എടുക്കുന്ന ഡയറ്റ് രീതികളില്‍ അമിതവണ്ണത്തിന് ഇടയാക്കാറുണ്ട്. അതേ പോലെ വെറും വയറ്റില്‍ കഴിക്കരുതാത്ത ചില ഭക്ഷണങ്ങളുമുണ്ട്.
പഞ്ചസാരയൊരു പഞ്ചാരയാണെങ്കിലും അമിതോപയോഗം ആപത്താണേ; മധുരപ്രിയര്‍ക്ക് ഒരു താക്കീത്
മധുരപ്രേമികളുടെ ചങ്ക് തകര്‍ക്കുന്ന കാര്യങ്ങളാണ് ഈ അടുത്തിടെ ആരോഗ്യരംഗത്ത് പഞ്ചസാരയെക്കുറിച്ച് പറഞ്ഞുകേള്‍ക്കുന്നത്. പ്രമേഹരോഗകാരിയെന്നും പുഴുപ്പല്ലുണ്ടാക്കുന്നവനെന്നുമൊക്കെയുള്ള ചീത്തപ്പേര് നേരത്തേ ഉണ്ടെങ്കിലും ഇപ്പോള്‍ പുതിയ പല ആരോഗ്യപ്രശ്നങ്ങളിലും പഞ്ചസാരയുടെ തലയിലായിട്ടുണ്ട്. നിത്യവും രണ്ടും മൂന്നും കപ്പും അധിലധികവും ചായയും കാപ്പിയുമൊക്കെ കുടിച്ച് ശീലിച്ച നമ്മളെ സംബന്ധിച്ച് പഞ്ചസാരയെ പാടേ ബഹിഷ്ക്കരിക്കുകയെന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. എന്തെല്ലാം ആരോഗ്യപ്രശ്നങ്ങളിലേക്കാണ് പഞ്ചസാരയുടെ
കണ്ണ് മുതല്‍ കരളുവരെയുണ്ട് മുരിങ്ങയിലയുടെ കരുതല്‍; മുരിങ്ങയിലയുടെ എണ്ണമറ്റ ആരോഗ്യഗുണങ്ങളിതാ
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ യഥേഷ്ടം തഴച്ചുവളരുന്ന ഒന്നാണ് മുരിങ്ങ മരം. പണ്ട് തൊട്ടേ മലയാളി അടുക്കളകളില്‍ പല തരം മുരിങ്ങ, മുരിങ്ങയില ഭക്ഷണ വിഭവ വൈവിധ്യങ്ങള്‍ ധാരാളമുണ്ട് താനും. മുരിങ്ങ ഒരിക്കലും ഒരു സാധാരണ വൃക്ഷമല്ല. അതിന്റെ പുറം തൊലി മുതല്‍ വേരുവരെയുള്ള എല്ലാ ഭാഗവും വിശിഷ്ടമാണ്. മുരിങ്ങയുടെ കായും ഇലയും എന്തിന് പൂവ് വരെ
കണ്‍തടങ്ങളിലെ കറുപ്പിന് ഇതുവരെ പരിഹാരമായില്ലേ…? എങ്കിലിതാ ചിലവ് കുറഞ്ഞ 5 എളുപ്പവഴികള്‍
പലരും കാലങ്ങളായി നേരിടുന്ന പ്രധാന ആരോഗ്യപ്രശ്നമാണ് കണ്‍തടങ്ങളിലെ കറുപ്പ്. വരണ്ട ചര്‍മം, ജോലിയുടെ ഭാഗമായും മറ്റും ഏറെ നേരം കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ എന്നിവയ്ക്ക് മുമ്പില്‍ സമയം ചിലവഴിക്കുന്നത്, ശരീരികവും മാനസികവുമായ സമ്മര്‍ദ്ദം ഇവയെല്ലാമാണ് കണ്‍തടത്തിലെ കറുപ്പിന് പിന്നിലെ പ്രധാന കാരണങ്ങള്‍. ഇവ പരിഹരിക്കുന്നതിനായി പല തരലത്തിലുള്ള ക്രീമുകളും ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്. എന്നാല്‍ ഡോക്ടറുടെ
നിരന്തരമായി മുടി കൊഴിച്ചില്‍ ഉണ്ടോ?; കൊഴിഞ്ഞു പോയ മുടി വളര്‍ത്തിയെടുക്കാന്‍ റോസ്മരി ഉപയോഗിച്ച് ഒരു നാടന്‍ കൂട്ട് പരിചയപ്പെടാം
മുടി കൊഴിച്ചില്‍ എന്നത് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ്. മുടി കൊഴിയുന്നതോടു കൂടി മുടിയുടെ ഉളള് നഷ്ടപ്പെട്ടു പോകുന്നു. ഒരു പ്രായം കഴിഞ്ഞാല്‍ സ്വാഭാവിക വളര്‍ച്ച മുടിയ്ക്ക് ഉണ്ടാകുന്നുമില്ല മുടി വളരാന്‍ സഹായിക്കുന്ന പല വഴികളുമുണ്ട്. ഇതില്‍ ഒന്നാണ് ഓയില്‍. കൊഴിഞ്ഞുപോയ മുടി ഉളേളാകൂടി തിരികെ വരാന്‍ വീട്ടില്‍ നിന്നും തയ്യാറാക്കാവുന്ന കുറച്ച് നാടന്‍