Category: സ്പെഷ്യല്‍
മലബാറിന്റെ പോരാട്ടത്തില്‍ ചേമഞ്ചേരിയുടെ കഥകളും ഉണ്ട്, സ്വാതന്ത്ര്യ ചരിത്രത്തിലെ നാള്‍വഴികള്‍ അറിയാം
സുഹാനി.എസ്.കുമാര്‍ മലബാറിന്റെ പോരാട്ടത്തില്‍ ചേമഞ്ചേരിയുടെ വീര കഥകളുമുണ്ട് ഇന്നും അതിന്റെ അവശേഷിപ്പുകള്‍ ഇവിടെ ശേഷിക്കുന്നു. 1942 ഓഗസ്റ്റ് 8 ബോംബെയില്‍ ചേര്‍ന്ന എ.ഐ.സി.സി സമ്മേളനത്തിലാണ് ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കുന്നത്. തുടര്‍ന്ന് അന്നത്തെ മുന്‍നിര നേതാക്കളായ ഗാന്ധിജിയടക്കമുള്ളവരെ പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നു. ഇതായിരുന്നു വന്‍ പ്രതിഷേധത്തിന് വഴിവെച്ചത്. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക എന്ന മുദ്രാവാക്യം ജനം
സ്വാതന്ത്ര്യസമരത്തിലെ എഴുതപ്പെടാത്ത പോരാളി; കീഴരിയൂർ ബോംബ് കേസിലെ ഏക രക്തസാക്ഷി മുള്ളങ്കണ്ടി കുഞ്ഞിരാമന്റെ വിസ്മൃതിയിലാണ്ട ജീവിതം അറിയാം
കീഴരിയൂർ ബോംബ് കേസിലെ ഏക രക്തസാക്ഷിയാണ് മുള്ളങ്കണ്ടി കുഞ്ഞിരാമൻ. ചെറുപ്രായത്തിലെ നാടിനു വേണ്ടി ജീവൻ വെടിഞ്ഞ സ്വാതന്ത്ര്യസമര പോരാളി. കീഴരിയൂർ ബോംബ് കേസിലെ പതിനാലാമത് പ്രതിയാണ് കുഞ്ഞിരാമൻ. കുറുമയിൽ കേളുക്കുട്ടിയുടെ വീട്ടിലെ കാര്യസ്ഥൻ ആയിരുന്നു ഇദ്ദേഹം. ബോംബ് നിർമിക്കാൻ ആവശ്യമായ സഹായങ്ങൾ ചെയ്തു എന്നതായിരുന്നു കുറ്റം. അറസ്റ്റിൽ ആകുമ്പോൾ കുഞ്ഞിരാമന് പ്രായം 29. വിവാഹം കഴിഞ്ഞ്
കുഞ്ഞിന്റെ കരച്ചിൽ അസഹനീയമായി തോന്നി കൊന്നുകളയാൻ തന്നെ തോന്നിപ്പോവും; കുഞ്ഞിന്റെ മുഖം ആദ്യമായി കാണുമ്പോൾ സന്തോഷം ഉണ്ടാവുന്നില്ല, അതിനെ സ്നേഹിക്കാൻ പറ്റുന്നില്ല; നിസാരമല്ല പ്രസവാനന്തര വിഷാദം, ജീവനെയും ജീവിതത്തെയും ബാധിക്കാം; ഒപ്പമുണ്ടാവണം, ചേർത്തു പിടിക്കണം; അറിയാം പോസ്റ്റ് പാർട്ടം ഡിപ്രഷനെ പറ്റി
കൈക്കുഞ്ഞിനെ കിണറ്റിലും പുഴയിലും നിലത്തേക്കുമെല്ലാം എറിയുന്ന അമ്മമാരുടെ വാർത്തകൾ മാധ്യമങ്ങളിലൂടെ ഇപ്പോൾ സ്ഥിരം കേൾക്കാറുണ്ടല്ലോ. അത്തരം വാർത്തകളെ അമ്മക്ക് മാനസികപ്രശ്നങ്ങളുണ്ടായിരുന്നു എന്നതാണ് മിക്കവാറും എല്ലാവരും വിധിയെഴുതുന്നത്. എന്നാൽ ഒരു കുഞ്ഞുണ്ടാകുമ്പോൾ ഒരു അമ്മയും ജനിക്കുകയാണ്. ഇതുവരെ കണ്ടിട്ടില്ലാത്ത കേട്ടിട്ടില്ലാത്ത അനുഭവിച്ചിട്ടില്ലാത്ത വിവിധ തരം അനുഭവങ്ങൾ പെട്ടന്ന് തന്നെ മാറിമറിയുകയാണ്. ഇതെല്ലാം പെട്ടന്നുൾക്കൊള്ളാൻ എല്ലാവര്ക്കും പറ്റിയെന്നു
ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മയാണ് കീഴരിയൂര്‍ ബോംബ് കേസ്; ബ്രിട്ടീഷുകാരെ ഞെട്ടിച്ച് ക്വിറ്റിന്ത്യാ സമരത്തില്‍ ഒരു നാട് ഒന്നടങ്കം ചേര്‍ന്ന ആ പോരാട്ടകാലത്തെ അറിയാം
സുഹാനി എസ്. കുമാർ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ കോഴിക്കോട്ടുകാരുടെ മായാത്ത കയ്യൊപ്പ്. ഇന്നും വിപ്ലവ ആവേശത്തിന്റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന മണ്ണ്, ക്വിറ്റിന്ത്യാ സമരചരിത്രത്തിന്റെ ഭാഗമായ വീരേതിഹാസമാണ് കീഴരിയൂര്‍. ബോംബ് സ്ഫോടനം നടത്തി ബ്രിട്ടീഷുകാരെ ഞെട്ടിക്കുക എന്നതായിരുന്നു പ്രത്യക്ഷലക്ഷ്യം. ബ്രിട്ടീഷുകാരെ ഇന്ത്യയില്‍ നിന്ന് തുരത്താന്‍ അതിശക്തമായ പോരാട്ംട വേണമെന്ന നിലപാടുമായി ഇറങ്ങിത്തിരിച്ച ഒരുകൂട്ടം രാജ്യസ്നേഹികളായിരുന്നു ഇതിനു പിന്നില്‍.
‘ഒറ്റയടിക്ക് ഉയര്‍ന്ന ലാഭം, ശരീരത്തിനുള്ളിലും സ്വര്‍ണ്ണം ഒളിപ്പിക്കാം’; സ്വര്‍ണ്ണക്കടത്ത് സംഘത്തിന്റെ പ്രലോഭനങ്ങളില്‍ വീണ് യുവാക്കള്‍; പരിശോധന പ്രഹസനമോ? സ്വര്‍ണ്ണക്കടത്ത് തുടരുന്നു
പേരാമ്പ്ര: പന്തിരിക്കര സ്വദേശി ഇര്‍ഷാദിനെ സ്വര്‍ണ്ണക്കടത്തു സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതോടെയാണ് കാരിയര്‍മാരായി കാണാതായ കൂടുതല്‍പേരെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്. നാദാപുരത്ത് രണ്ട് പേരെയാണ് ഇത്തരത്തില്‍ കാണാതായതായി പറയുന്നത്. വിദേശത്തുനിന്ന് എത്തിയ യുവാവാക്കളെ കാണാനില്ലെന്നാണ് ബന്ധുക്കള്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. വീട്ടിലേക്ക് ഭീഷണി സന്ദേശങ്ങള്‍ വന്നതായും പറയുന്നു. സ്വര്‍ണ്ണക്കടത്ത് സംഘത്തിന്റെ കാരിയറായ പേരാമ്പ്ര സ്വദേശിയെ
മലകയറാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും കാണാം പയംകുറ്റിമലയില്‍ നിന്നുള്ള വടകരക്കാഴ്ചകള്‍
കുന്നുകളും മലകളും കാണാന്‍ ഇഷ്ടമുള്ള ഒരുപാട് പേരുണ്ടാവും നമുക്കിടയില്‍. ആരോഗ്യകരമായ ബുദ്ധിമുട്ടുകളും മറ്റും കാരണം ഇവരില്‍ പലര്‍ക്കും ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനാവാറില്ല. അത്തരം ആളുകള്‍ക്ക് കൂടി എളുപ്പത്തില്‍ എത്താന്‍ കഴിയുന്ന ഒരിടമാണ് വടകരയ്ക്ക് അടുത്തുള്ള പയംകുറ്റിമല. വില്യാപ്പള്ളി പഞ്ചായത്തിലുള്ള പയംകുറ്റിമല സമുദ്രനിരപ്പില്‍നിന്ന് രണ്ടായിരത്തിലേറെ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ഉദയവും അസ്തമയവും ഒരേപോലെ വീക്ഷിക്കാന്‍ കഴിയുന്ന ഈ പ്രദേശം
ഏക്കറുകളോളം വസന്തം വിരിയിച്ച് സൂര്യകാന്തി; ചെണ്ടുമല്ലിയും മറ്റ് പൂക്കളുമെല്ലാം റെഡിയാണ്: ഗുണ്ടല്‍പ്പേട്ടിലേക്ക് പോകാന്‍ ഇതാണ് പറ്റിയ സമയം
വയനാടിന്റെ അതിര്‍ത്തിക്കപ്പുറം സൂര്യകാന്തി പൂത്തുകിടക്കുകയാണ്. ഒപ്പം മലയാളികള്‍ക്ക് ഓണം ആഘോഷിക്കാനുള്ള പൂക്കളും ഒരുങ്ങിക്കഴിഞ്ഞു. കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന പൂപ്പാടങ്ങളിലേക്ക് അതിര്‍ത്തികള്‍ കടന്ന് സഞ്ചാരികളുടെ ഒഴുക്കാണ്. ഉഴുതു മറിച്ച് വിത്തുപാകിയ പാടങ്ങള്‍ സ്വര്‍ണ്ണം പോലെ തിളങ്ങുകയാണ്. നൂറുകണക്കിന് എക്കറില്‍ നിറങ്ങളുടെ വസന്തം വിരിയിച്ച് സൂര്യകാന്തി പൂക്കള്‍. ഗുണ്ടല്‍പേട്ടിലെ പൂകര്‍ഷകര്‍ക്ക് ഇത് സമൃദ്ധിയുടെ കാലം. കോവിഡ് കാലത്തിന് ശേഷം ആദ്യമായാണ്
‘വീട്ടുകാര്യങ്ങൾക്കും മക്കളുടെ വിദ്യാഭ്യാസത്തിനുമുള്ള പണത്തിനായി പ്രധാനമായും ആശ്രയിച്ചിരുന്നത് തൊഴിലുറപ്പിനെയാണ്; ഒരു പഞ്ചായത്തിൽ ഒരേ സമയം 20 പ്രവൃത്തിയെന്ന കേന്ദ്ര ഉത്തരവിൽ പ്രതിസന്ധിയിലായി കൊയിലാണ്ടി മേഖലയിലെ തൊഴിലുറപ്പ് തൊഴിലാളികൾ
കൊയിലാണ്ടി: ‘തൊഴിലുറപ്പിലൂടെ ലഭിക്കുന്ന വരുമാനമുപയോഗിച്ചാണ് വീട്ടിലെ കാര്യങ്ങൾ ഉൾപ്പെടെ നടന്നു പോകുന്നത്. സ്വന്തമായി വരുമാനമുള്ളതിനാൽ സ്ത്രികൾക്ക് മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തം കാര്യങ്ങൾ നടത്താൻ സാധിക്കുന്നുണ്ട്. എന്നാൽ പുതിയ ഉത്തരവിനെ തുടർന്ന് എല്ലാവരും ആശങ്കയിലാണെന്ന്’ തൊഴിലുറപ്പ് തൊഴിലാളി ബിന്ദു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ‘പഞ്ചായത്തിലുൾപ്പുന്നവരെയാണ് പുതിയ ഉത്തരവ് ബാധിക്കുക. നിലവിൽ നൂറ് തൊഴിൽ ദിനങ്ങൾ
“മരണശേഷം അവന്‍ ഓര്‍ക്കുന്നുണ്ടാവും, എന്തിനായിരുന്നു ഇത്രകാലം പ്രവാസിയായി കഷ്ടപ്പെട്ടത്” | സ്കൈ ടൂര്‍സ് & ട്രാവല്‍സ് പ്രവാസിയുടെ കൊയിലാണ്ടിയില്‍ റിയാസ് ഊട്ടേരി
റിയാസ് ഊട്ടേരി ഞാനും ഒരു പ്രവാസിയായിരുന്നു, ഇരട്ട പ്രവാസി. കൊയിലാണ്ടിയുടെ ഓർമ്മകളും പേറി രണ്ടു രാജ്യങ്ങളിലാണ് ഞാൻ ജോലി ചെയ്തത്. ഭൂമിയുടെ രണ്ട് ദിക്കുകളിലായി നിലകൊള്ളുന്ന സൗദി അറേബ്യയയിലും മലേഷ്യയിലും ആയി ആറു വർഷത്തോളമാണ് ഞാൻ ജോലി ചെയ്തത്. മനുഷ്യനെ ആകപ്പാടെ മാറ്റിമറിക്കുന്ന ഒരു പ്രതിഭാസമായിരുന്നു പ്രവാസജീവിതം. രണ്ട് രാജ്യത്തിനും രണ്ടു സംസ്കാരങ്ങളും വെവ്വേറെ ഭാഷകളും