Category: കഥാനേരം

Total 17 Posts

കാക്കയ്ക്ക് കറുപ്പ് നിറം കിട്ടിയ കഥ | കഥാനേരം 4

കഥ കേള്‍ക്കാനായി ക്ലിക്ക് ചെയ്യൂ… കാക്കയ്ക്ക് പണ്ട് വെളുവെളുത്ത വെളുപ്പ് നിറമായിരുന്നത്രേ! പിന്നെങ്ങനെയാണ് കാക്ക കറുപ്പ് നിറമായതെന്നല്ലേ? ആ കഥ വായിച്ചോളൂ! ഒരിക്കല്‍ കാക്ക കാട്ടില്‍ പറന്ന് നടക്കേ, കാടിന് നടുവില്‍ നൃത്തം ചെയ്യുകയായിരുന്ന മയിലിനെ കണ്ടു. മയിലിന്റെ പീലിയും ഭംഗിയും കണ്ട കാക്കയ്ക്ക് കൊതിയായി. തനിക്കും അത് പോലെ വര്‍ണാഭംഗിയുള്ള തൂവലുകളുണ്ടായിരുന്നെങ്കില്‍! അവന്‍ ആശിച്ചു.

വൃദ്ധകര്‍ഷകനും രാജാവും – കഥാനേരം – 7

നാട് ചുറ്റാനിറങ്ങിയതായിരുന്നു രാജാവ്. പ്രജകളുടെ ക്ഷേമമന്വേഷിക്കാനും രാജ്യത്തെ സ്ഥിതിഗതികള്‍ നേരില്‍ കണ്ട് മനസ്സിലാക്കാനും വേണ്ടി വേഷം മാറിയായിരുന്നു അദ്ദേഹത്തിന്‍റെ യാത്ര. കുറെദൂരം സഞ്ചരിച്ച്, കുറേയേറെ ആളുകളുമായി സംസാരിച്ച് അങ്ങിനെ മുന്നോട്ട് നീങ്ങവേയാണ്, ഒരിടത്ത് ഒരു പറമ്പില്‍ ഒരു വൃദ്ധന്‍ കുഴികള്‍ കുഴിച്ച് എന്തോ മരങ്ങള്‍ വെച്ചു പിടിപ്പിക്കുന്നത് രാജാവിന്‍റെ ശ്രദ്ധയില്‍ പെട്ടത്. അദ്ദേഹം ആ വൃദ്ധന്‍റെ

രക്ഷകനായ കൊള്ളക്കാരൻ | കഥാനേരം – 5

ഡാനിലോ എന്നു പേരുള്ള ഒരു കർഷകൻ ജീവിച്ചിരുന്നു. അയാൾക്ക്‌ ഭാര്യയും കുട്ടികളുമുണ്ടായിരുന്നു. വളരെ ദരിദ്രനായിരുന്ന ആ കുടുംബത്തിന് ആകെയുണ്ടായിരുന്ന സ്വത്തു അല്പം പാൽ നൽകിയിരുന്ന ഒരു പശു മാത്രമായിരുന്നു. ദാരിദ്ര്യം സഹിക്കാതെ ഡാനിലോ ഒരു ദിവസം പശുവിനെ വിൽക്കാൻ തീരുമാനിച്ചു. പിറ്റേന്ന് രാവിലെ പശുവിനെ ചന്തയിലേക്കു കൊണ്ടുപോയി ആയിരം പണത്തിന് വിറ്റു. പണം കീശയിലിട്ടുകൊണ്ടു അയാൾ

ബുദ്ധിശാലിയായ നരി – കഥാനേരം 4 | കഥ കേള്‍ക്കൂ…

പണ്ട് ഒരു കാട്ടിൽ ബുദ്ധിശാലിയായ നരിയുണ്ടായിരുന്നു. ഒരു ദിവസം അലഞ്ഞു തിരിഞ്ഞു കൊണ്ടിരുന്നപ്പോൾ നരി ഒരാനയുടെ ശരീരം കണ്ടു. ആനമാംസം തിന്നാനുള്ള ആർത്തിയോടെ നരി ആനയുടെ ഉടലിനരികിൽ ചെന്ന് പല്ലുകൾ കൊണ്ട് കടിച്ചു തിന്നാൻ ശ്രമിച്ചു. എന്നാൽ ആനയുടെ തോൾ വളരെ കട്ടിയുള്ളതായിരുന്നു. നരി തന്റെ പല്ലുകളാൽ ആവുന്നത്ര കടിച്ചിട്ടും മാംസം കിട്ടിയില്ല. വിഷമിച്ചു പോയ

മല എലിയെ പെറ്റേ! | കഥാനേരം 3

“മല എലിയെ പ്രസവിച്ചത് പോലെ” എന്നൊരു പഴഞ്ചൊല്ലുണ്ട്. കേട്ടിട്ടുണ്ടൊ കൂട്ടുകാര്‍? അതിന്‍റെ അര്‍ത്ഥമെന്താണെന്നറിയാമോ? ഇല്ലെങ്കില്‍ ആദ്യം ഈ കഥ വായിക്കാം. അപ്പോള്‍ പഴഞ്ചൊല്ലിന്‍റെ അര്‍ത്ഥം മനസ്സിലാകും. എങ്കില്‍ പിന്നെ കഥ വായിക്കാന്‍ തയ്യാറായിക്കോളൂ! ഒരു പ്രഭാതത്തില്‍ മലയടിവാരത്തില്‍ താമസിക്കുന്ന കുറെ ആളുകള്‍ ഉണര്‍ന്നത് മലയില്‍ നിന്നും വല്ലാത്ത ശബ്ദങ്ങള്‍ കേട്ടാണ്. എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും മനസ്സിലായില്”എന്ത്

ചെന്നായയും ആട്ടിന്‍കുട്ടിയും | കഥാനേരം 02

കഥ കേള്‍ക്കാനായി ക്ലിക്ക് ചെയ്യൂ… ഒരിക്കൽ കുറെ ആട്ടിൻപറ്റം കാട്ടിലൂടെ മേഞ്ഞു നടക്കുകയായിരുന്നു. കൂട്ടത്തിലൊരു കുഞ്ഞാട് കൂട്ടം തെറ്റിപ്പോയി. കൂട്ടുകാരെല്ലാം കുറെ ദൂരെ എത്തിക്കഴിഞ്ഞതൊന്നും അവനറിഞ്ഞില്ല. അവൻ അറിയാത്ത മറ്റൊരു കാര്യം കൂടി ഉണ്ടായിരുന്നു; ഒരു ചെന്നായ അവന്റെ പിന്നാലെ നടക്കുന്ന കാര്യം! കുഞ്ഞാട് തനിച്ചാണെന്ന് ഉറപ്പു വരുത്തിയ ശേഷം ചെന്നായ അവനു മേൽ ചാടി

മാക്രിയും നീർക്കോലിയും | കഥാനേരം – 1

മണിശങ്കർ കഥ കേള്‍ക്കാനായി പ്ലേ ബട്ടണില്‍ ക്ലിക്ക് ചെയ്യൂ…. ⬇️ തൂക്കണാം കുന്നിൽ മൈന എന്ന് പേരായ ഒരു കുഞ്ഞിക്കിളി പാർത്തിരുന്നു. മൈനയുടെ അടുത്ത കൂട്ടുകാരായിരുന്നു കുന്നിന്റെ ഇറക്കത്തിലെ പാതാളകുണ്ട് എന്ന പൊട്ടക്കിണറും കിണറിലെ താമസക്കാരിയായ മാക്രി പെണ്ണ് എന്ന തടിയൻ തവളയും. വെട്ടം വീണാൽ ആ വിവരം മൈന പാട്ട് പാടി  അറിയിക്കും. മൈനയുടെ പാട്ട്