Category: വടകര

Total 200 Posts

ആയുസ്സും കടന്ന് അലങ്കാരം പൊഴിക്കും ഇരിങ്ങൽ ക്രാഫ്റ്റ് മേളയിലെ ഈ കറ്റകള്‍

  മുഹമ്മദ് ടി.കെ. ഇരിങ്ങല്‍: സാധാരണ നെല്‍ക്കറ്റകള്‍ തന്നെ, പക്ഷേ പി. ബാലന്‍ പണിക്കരുടെ കരവിരുതേറ്റാല്‍ പിന്നെ അത് വിശിഷ്ടമായ അലങ്കാരക്കറ്റയായി. വീടുകളിലും സ്ഥാപനങ്ങളിലും അലങ്കരത്തോടെ തൂക്കാന്‍ പറ്റിയ കേരളത്തനിമ. ആയിക്കതിര്‍ എന്നും കാപ്പിടിയെന്നുമൊക്കെ പല നാട്ടില്‍ പലപേരുകളില്‍ അലങ്കാരക്കറ്റ അറിയപ്പെടുന്നെങ്കിലും ഇത് തനിമയോടെയും ഗുണമേന്മയോടെയും ഉണ്ടാക്കാനറിയുന്നവര്‍ വിരളം. വര്‍ഷങ്ങളുടെ പരിശീലനത്തിന്‍റെയും അനുഭവസമ്പത്തിന്‍റെയും ഗുണമേന്മ ബാലന്‍

സോഷ്യൽ മീഡിയ വഴി സൗഹൃദം, വടകരയിലെത്തിയത് കൊലപാതകത്തിന് രണ്ട് ദിവസം മുന്നേ; രാജന്റെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് ഇങ്ങനെ

വടകര: വടകരയിൽ വ്യാപാരിയായിരുന്ന രാജനെ പ്രതി കൊലപ്പെടുത്തിയത് സ്വർണാഭരണങ്ങൾ തട്ടിയെടുക്കാൻ. സോഷ്യൽ മീഡിയ വഴിയുള്ള സൗഹൃദത്തിലാണ് പ്രതിയായ തൃശൂർ വാടാനപ്പള്ളി തൃത്തല്ലൂർ അമ്പലത്ത് വീട്ടിൽ മുഹമ്മദ് ഷെഫീഖ് വടകരയിലെത്തിയതെന്ന് പോലീസ് പറഞ്ഞു. രാജനെ കൊലപ്പെടുത്തിയ ശേഷം മുങ്ങി നടക്കുകയായിരുന്നു പ്രതിയെ സെെബർ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് പിടികൂടിയത്. ഡിസംബർ 24 ന് രാത്രിയാണ് വടകര വനിതാ

ഫെെജാസ് തിരയിൽ പെട്ടത് കടലിൽ ഇറങ്ങി മീൻ പിടിക്കുന്നതിനിടയിൽ; വടകര പുറങ്കര കടലിൽ കാണാതായ യുവാവിനായി തിരച്ചിൽ ഊർജിതം

വടകര: പുറങ്കര കടലിൽ മത്സ്യ ബന്ധനത്തിനിടെ കാണാതായ യുവാവിനായുള്ള തിരച്ചിൽ ഊർജിതം. പുറങ്കര വളപ്പിൽ ഒഞ്ചിയം രക്തസാക്ഷി സ്തൂപത്തിന് ഇന്ന് വെെകീട്ടാണ് വലിയകത്ത് ഫൈജാസിനെ തിരയിൽപെട്ട് കാണാതായത്. രക്തസാക്ഷി സ്തൂപത്തിന് സമീപം തീരക്കടലില്‍ ഞണ്ടിനെ പിടിക്കാന്‍ ഇറങ്ങിയപ്പോഴാണ് ഫെെജാസ് അപകടത്തിൽ പെട്ടത്. അപകട സമയത്ത് സഹോദരൻ ഉള്‍പെടെയുള്ളവര്‍ തീരത്തുണ്ടായിരുന്നു. ഫൈജാസ് അപകടത്തില്‍പെട്ടതിന് പിന്നാലെ അവർ നിലവിളിക്കുകയായിരുന്നു.

‘നീല ഷര്‍ട്ട് ധരിച്ച ആളുമായി ബൈക്കില്‍ വരുന്ന രാജന്‍’; വടകരയിലെ വ്യാപാരിയുടെ കൊലപാതകത്തിലെ നിര്‍ണ്ണായക സി.സി.ടി.വി. ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിന് (വീഡിയോ കാണാം)

വടകര: വടകരയില്‍ കൊല്ലപ്പെട്ട വ്യാപാരി രാജന്‍ രാത്രി കടയിലേക്ക് നീലഷര്‍ട്ടിട്ട ആളോടൊപ്പം ബൈക്കില്‍ വരുന്ന ദൃശ്യങ്ങള്‍ പുറത്ത്. കേസിലെ നിര്‍ണായക ദൃശ്യങ്ങളാണിത്. ശനിയാഴ്ച്ച രാത്രി എട്ടേ മുക്കാലോടെ രാജന്‍ ബൈക്കില്‍ സഞ്ചരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ബൈക്കിന് പിറകില്‍ ഒരു നീലഷര്‍ട്ടുകാരനേയും കാണാം. സമീപത്തെ കടയില്‍ നിന്നുള്ള സി.സി.ടി.വി. ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. രാജന്‍ ഹെല്‍മറ്റ് ധരിച്ചിട്ടുണ്ട്.

ആയഞ്ചേരി സ്വദേശി കഞ്ചാവുമായി കല്ലാച്ചിയില്‍ പിടിയില്‍

കല്ലാച്ചി: ആയഞ്ചേരി സ്വദേശിയായ യുവാവ് കഞ്ചാവുമായി നാദാപുരം എക്‌സൈസിന്റെ പിടിയില്‍. വടകര  പൊന്മേരിയില്‍ പറമ്പില്‍ കുറൂളിക്കണ്ടി താഴക്കുനിയില്‍ നിജിത്ത് കെ.കെയാണ് കല്ലാച്ചിയില്‍ വച്ച് പിടിയിലായത്. ഇയാളുടെ കയ്യില്‍ നിന്ന് 25 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 2.15 ഓടെയാണ് നാദാപുരം-കുറ്റ്യാടി സംസ്ഥാന പാതയില്‍ ജെ.എഫ്.സി.എം കോടതി റോഡില്‍ വച്ച് ഇയാളെ പിടികൂടിയത്. നാദാപുരം റെയിഞ്ച്

വടകരയിലെ വ്യാപാരിയുടെ മരണം കൊലപാതകം; രാജനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

വടകര: വടകരയിലെ പല വ്യഞ്ജന കട ഉടമ രാജന്റെ മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസം മുട്ടിച്ചാണ് രാജനെ കൊലപ്പെടുത്തിയതെന്നും കഴുത്തിലും മുഖത്തും മുറിവേറ്റ പാടുണ്ടായിരുന്നെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മരണം കൊലപാതകമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. രാവിലെ ഉത്തരമേഖല ഡിഐജി രാഹുല്‍ ആര്‍ നായര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. അര മണിക്കൂറോളം കടയിലും, മൃതദേഹം സൂക്ഷിച്ച ഗവ.

വടകരയിൽ വ്യാപാരി കടയ്ക്കുള്ളിൽ മരിച്ച നിലയിൽ

വടകര: മാർക്കറ്റ് റോഡിൽ വ്യാപാരിയെ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വിനായക ട്രേഡേഴ്‌സ് (കരിപ്പീടിക) ഉടമ അടക്കാത്തെരു പുതിയാപ്പ സ്വദേശി രാജൻ (62) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30 മണിയോടെയാണ് സംഭവം. രാത്രി വെെകിയും രാജൻ വീട്ടിലെത്താതയോടെ മകനും മരുമകനും കൂടി അന്വേഷിച്ച് വരികയായിരുന്നു. ഇവർ എത്തിയപ്പോൾ രാജൻ നിലത്ത് വീണ് കിടക്കുന്നത് കാണുന്നത്.

നാദാപുരം വാണിമേലില്‍ വാഹനാപകടം; ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

നാദാപുരം: വാണിമേൽ പുഴ മൂലയിലുണ്ടായ വാഹനാപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. നാദാപുരം ഈയ്യങ്കോട്ടെ മീത്തലെ പറമ്പത്ത് ഇബ്രാഹിമിൻ്റെ മകൻ ഇസ്മയിൽ (45) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹയാത്രികനെ ആശുപത്രിിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. വിലങ്ങാട് നിന്നും വടകരക്ക് പോവുന്ന സെൻസെബിൽ എന്ന ബസും ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ

ജാതിയോ മതമോ ഇല്ല, തൂവെള്ള നിറം പോലെ നിര്‍മലമാണ് ഇവിടുത്തെ രീതികളും; വടകരയില്‍ ഇങ്ങനെയൊരു ലോകമുള്ളത് അറിയാമോ?

ലോകനാര്‍ കാവിനടുത്തുള്ള മേമുണ്ടയിലെ സിദ്ധസമാജത്തിലെത്തിയാല്‍ ഇവിടെ കൂറെ തൂവെള്ള ധാരികളെ കാണാം. ആര്‍ഭാടങ്ങളും അമിതാഗ്രഹങ്ങളുമില്ലാതെ സഹജീവി സ്‌നേഹം മുഖമുദ്രയാക്കി പ്രകൃതിയോടിണങ്ങി ജീവിക്കുന്നവര്‍. ജാതി, മത, വര്‍ഗ, വര്‍ണ ധ്രുവീകരണങ്ങള്‍ കൊടുമ്പിരി കൊണ്ടിരുന്ന കാലത്ത് അത്തരം ചിന്തകളെ പടിയടച്ച് പിണ്ഡം വച്ചവരാണിവര്‍. മനുഷ്യര്‍ക്കായി വാതിലുകള്‍ തുറന്നുകൊടുത്തവര്‍. ജാതിമത വിവേചനങ്ങള്‍ കൊടുംബിരികൊണ്ടിരുന്ന അക്കാലത്ത് സ്വാമി ശിവാനന്ദ പരമഹംസര്‍ക്ക് തോന്നിയ

ഹോട്ടലിൽ നിന്നും ഭക്ഷണം വാങ്ങി ബൈക്കിൽ കയറുന്നതിനിടയിൽ ലോറിയിടിച്ചു; വടകരയിൽ യുവാവിന് ദാരുണാന്ത്യം

വടകര: ദേശീയപാതയിൽ കുഞ്ഞിപ്പള്ളി മേൽപ്പാലത്തിന് സമീപത്ത് ബൈക്കിൽ ലോറി ഇടിച്ച് യുവാവ് മരിച്ചു. എരിക്കിൽ ചാലിലെ മുബീന മൻസിലിൽ റയീസ് (40) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 8.15 ഓടെയാണ് സംഭവം. കുഞ്ഞിപ്പള്ളിയിലെ ഹോട്ടലിൽ നിന്നും ഭക്ഷണം വാങ്ങി ബൈക്കിൽ കയറിയ സമയത്ത് മാഹി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന KAO1 – AF