Category: വടകര

Total 200 Posts

ഹൃദയാഘാതത്തെ തുടർന്ന് വടകര സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥി ഉത്തർപ്രദേശിൽ അന്തരിച്ചു

വടകര: വടകര സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥി ഹൃദയാഘാതത്തെ തുടർന്ന് ഉത്തർ പ്രദേശിലെ ലഖ്‌നൗവിൽ അന്തരിച്ചു. വടകര പുതുപ്പണം പള്ളിപ്പുരയിൽ നിസാം ആണ് മരിച്ചത്. 21 വയസായിരുന്നു. ഷു​ഗർ കുറഞ്ഞതിനെ തുടർന്ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. ഇതേ തുടർന്ന് ബന്ധുക്കൾ ഉത്തർപ്രദേശിലേക്ക് പോയി. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ആംബുലൻസിൽ നാട്ടിലേക്കു കൊണ്ടു വരികയാണ്.

സിസിടിവിയിൽ കണ്ടത് വീടിന് സമീപത്ത് കൂടെ സ്വതന്ത്രമായി നടക്കുന്ന വന്യജീവിയെ, ഞെട്ടി വീട്ടുകാരും നാട്ടുകാരും; വടകര വള്ളിക്കാട് പരിഭാന്ത്രി പരത്തിയ പുലിയുടേതിന് സമാനമായ വന്യജീവിയുടെ ദൃശ്യങ്ങൾ കാണാം

വടകര: നോമ്പു തുറന്ന് ഭക്ഷണം കഴിക്കുന്നതിനിടെ വള്ളിക്കാട് കളയംകുളത്ത് മജീദും കുടുംബവും സിസിടിവിയില്‍ കണ്ട കാഴ്ച ഭീതിജനകമായിരുന്നു. വീടിന് വെളിയിലൂടെ പുലിക്കുട്ടിയുടേതിന് സമാനമായ ശരീരപ്രകൃതിയും ചലനരീതിയുമുള്ള ഒരു വന്യജീവി നടന്ന് പോകുന്നതായിരുന്നു സിസിടിവിയല്‍ അവര്‍ കണ്ട ഞെട്ടിക്കുന്ന ദൃശ്യം. പരിഭ്രാന്തരായ വീട്ടുകാര്‍ ഉടന്‍തന്നെ സമീപവാസികളെയും നാട്ടുകാരെയും വിളിച്ചുവരുത്തി തങ്ങളുടെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കാണിച്ചുകൊടുത്തു. വാര്‍ഡ്

ഡ്രൈവിംഗ് ടെസ്റ്റിനിടെ വീട്ടമ്മയോട് മോശം പെരുമാറ്റം; വടകരയില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെതിരെ കേസ്

വടകര: ഡ്രൈവിംഗ് ടെസ്റ്റിനിടെ യുവതിയോട് മോശമായി പെരുമാറിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെതിരെ പരാതി.  വടകര കോട്ടപ്പള്ളി റോഡില്‍ റോഡ് ടെസ്റ്റിനിടയിലാണ് ഉദ്യോഗസ്ഥന്‍ വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയത്. സംഭവത്തില്‍ വടകര സ്വദേശിയായ യുവതി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ സുരേഷിനെതിരെ വടകര ഡി.വൈ.എസ്.പി ഓഫീസില്‍ പരാതി നല്‍കി. ഇന്നാണ് കേസിനാസ്പദമായ സംഭവം. വാഹനത്തിനുള്ളില്‍ വെച്ച് ഉദ്യോഗസ്ഥന്‍

”സ്വന്തമായി ഒരു ബോട്ട്, അതില്‍ മീന്‍ പിടിച്ച് കൊണ്ടുവരണം” ഇരുപത് വര്‍ഷക്കാലമായി മനസില്‍ കൊണ്ടുനടക്കുന്ന സ്വപ്നം, യാഥാര്‍ത്ഥ്യമാകാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ എല്ലാം നഷ്ടപ്പെട്ടതിന്റെ ആഘാതത്തില്‍ വടകര സ്വദേശി അഫ്‌സല്‍

വടകര: ”ഒന്നുറങ്ങി എഴുന്നേറ്റപ്പോഴേക്കും എല്ലാം നഷ്ടപ്പെട്ട് ഇരുപത് വര്‍ഷം പിറകില്‍ നില്‍ക്കുന്ന അവസ്ഥ” അക്ഷരാര്‍ത്ഥത്തില്‍ അതായിരുന്നു കഴിഞ്ഞദിവസം വടകര സ്വദേശി അഫ്‌സലിന്റെ സ്ഥിതി. സ്വന്തമായി ഒരു ബോട്ട്, അതില്‍ മീന്‍ പിടിച്ച് കൊണ്ടുവരണം കടലില്‍ പണിക്ക് പോകാന്‍ തുടങ്ങിയ കാലം മുതല്‍ മനസിലുണ്ടായിരുന്ന സ്വപ്‌നമായിരുന്നു അതെന്ന് അഫ്‌സല്‍ പറയുന്നു. വടകര മുകച്ചേരി ബീച്ചില്‍ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ

ശക്തമായ വേലിയേറ്റവും തീവ്ര കടല്‍ക്ഷോഭവും; വടകരയിലെ വള്ളങ്ങള്‍ തകര്‍ന്നടിഞ്ഞു- വീഡിയോ കാണാം

വടകര: വടകര മുകച്ചേരി ഭാഗത്ത് ഇന്ന് പുലര്‍ച്ചെയുണ്ടായ കടല്‍ക്ഷോഭത്തില്‍ മൂന്ന് വള്ളങ്ങള്‍ തകര്‍ന്നു. പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. മത്സ്യത്തൊഴിലാളികളായ അഹമ്മദ് ചേരാന്‍, അഫ്‌സല്‍ കോട്ടക്കണ്ടി, റിയാസ് എടത്തില്‍ എന്നിവരുടെ വളളങ്ങളാണ് തകര്‍ന്നത്. ഇതില്‍ അഹമ്മദിന്റെയും അഫ്‌സലിന്റെ വള്ളങ്ങള്‍ പൂര്‍ണമായി നശിച്ചിട്ടുണ്ട്. ആറ് ലക്ഷം രൂപയോളം നഷ്ടം സംഭവിച്ചതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. വള്ളങ്ങള്‍ തകര്‍ന്നതോടെ മത്സ്യത്തൊഴിലാളികളുടെ

വടകരയില്‍ പുലര്‍ച്ചെ മൂന്നുമണിക്ക് അപ്രതീക്ഷിതമായി തീവ്ര കടല്‍ക്ഷോഭം; കരയിലുണ്ടായിരുന്ന മൂന്ന് ഫൈബര്‍ വള്ളങ്ങള്‍ തകര്‍ന്നടിഞ്ഞു

വടകര: വടകര മുകച്ചേരി ഭാഗത്ത് ഇന്ന് പുലര്‍ച്ചെ അപ്രതീക്ഷിതമായി തീവ്ര കടല്‍ക്ഷോഭം. ശക്തമായ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കരയില്‍ കയറ്റിവെച്ചിരുന്ന മൂന്ന് ഫൈബര്‍ വള്ളങ്ങള്‍ തകര്‍ന്നടിഞ്ഞു. പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. മത്സ്യത്തൊഴിലാളികളായ അഹമ്മദ് ചേരാന്‍, അഫ്‌സല്‍ കോട്ടക്കണ്ടി, റിയാസ് എടത്തില്‍ എന്നിവരുടെ വളളങ്ങളാണ് തകര്‍ന്നത്. ഇതില്‍ അഹമ്മദിന്റെയും അഫ്‌സലിന്റെ വള്ളങ്ങള്‍ പൂര്‍ണമായി നശിച്ചിട്ടുണ്ട്. മൂന്നുമണിയോടെയാണ് ശക്തമായ

നാദാപുരത്ത് കുട്ടികളിൽ അഞ്ചാംപനി; ലക്ഷണങ്ങളും രോ​ഗ പ്രതിരോധവും എങ്ങനെയെന്ന് നോക്കാം

നാദാപുരം: നാദാപുരത്ത് കുട്ടികളിൽ അഞ്ചാംപനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധനടപടികളുമായി ആരോ​ഗ്യ വകുപ്പ്. പ്രദേശത്തെ എട്ട് കുട്ടികളിലാണ് അഞ്ചാംപനി സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളുള്ള കൂടുതൽ സാംപിളുകൾ പരിശോധനക്കയച്ചിട്ടുണ്ട്. രോഗവ്യാപന സാധ്യത തടയുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സംയോജിച്ചുള്ള പ്രവർത്തനങ്ങൾ ജില്ലയിൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. പ്രതിരോധ കുത്തിവെപ്പുകൾ എടുക്കാത്ത കുട്ടികളിലാണ് അഞ്ചാം പനി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതുകൊണ്ട് കുത്തിവെപ്പെടുക്കാത്തതോ

ബൈക്കിൽ കഞ്ചാവുമായി പോകുന്നതിനിടിയൽ വാഹന പരിശോധന; വടകരയിൽ എക്സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് യുവാവ് രക്ഷപ്പെട്ടു, ഒരാൾ അറസ്റ്റിൽ

വടകര: എക്സൈസ് സംഘത്തെ ആക്രമിച്ച് കഞ്ചാവുമായി പോവുകയായിരുന്ന യുവാവ് രക്ഷപ്പെട്ടു. മറ്റൊരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. വടകര മേപ്പയിൽ കല്ലുനിര പറമ്പത്ത് ജ്യോതിഷിൽ പ്രവീൺ(27)ആണ് പ്രിവന്റീവ് ഓഫീസർ രാമചന്ദ്രൻ തറോലിനെ അക്രമിച്ച് രക്ഷപ്പെട്ടത്. ഒപ്പം ബൈക്കിൽ സഞ്ചരിച്ച വടകര കൊടുവള്ളീന്റവിട വീട്ടിൽ അക്ഷയ്കുമാറിനെ(22)എക്സ്സൈസ് സംഘം അറസ്റ്റ് ചെയ്തു. ബെെക്കിൽ കഞ്ചാവുമായി പോകുകയായിരുന്നു പ്രവീണും, അക്ഷയ്കുമാറും. ജില്ലാ

പുരാവസ്തുക്കള്‍ മോഷ്ടിക്കും, നാട്ടിലെത്തിച്ച് കൈമാറ്റം; സിസിടിവിയില്‍ കുടങ്ങിയ വടകര സ്വദേശിയെ കയ്യോടെ പൊക്കി പൊലീസ്

കോഴിക്കോട്: പെട്ടിക്കടയുടെ പൂട്ടു പൊട്ടിച്ച് പുരാവസ്തുക്കൾ മോഷണം നടത്തിയ സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ. വടകര സ്വദേശി താനിയുള്ള പറമ്പിൽ നൗഷാദിനെ (35) ആണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടാളി കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. സംസ്ഥാന സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് പൊലീസ് ജില്ലയില്‍ നടത്തിയ പ്രത്യേക രാത്രികാല പരിശോധനയിലാണ് നൗഷാദ് അറസ്റ്റിലാവുന്നത്. കസബ പോലീസ്

‘കുട്ടികള്‍ ഫോണ്‍ ഉപയോഗിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല’; പുതുപ്പണം ജെ.എന്‍.എം സ്കൂള്‍ പ്രിന്‍സിപ്പാളിനെതിരെയുള്ള ഹര്‍ജിയില്‍ ഹര്‍ജിയില്‍ ബാലാവകാശ കമ്മിഷന്‍

വടകര: സ്കൂളുകളില്‍ ഫോണ്‍ പരിശോധന വേണ്ടെന്ന് ബാലാവകാശ കമ്മിഷന്‍. കോഴിക്കോട് വടകര സ്വദേശിയായ വിദ്യാർഥിയുടെ മൊബൈൽ ഫോൺ സ്കൂൾ അധികൃതർ പിടിച്ചെടുത്തതിനെതിരെ അച്ഛന്‍ നൽകിയ ഹർജിയിലാണ് ഉത്തരവ്. സംസ്ഥാനത്തെ സ്കൂളുകളിൽ കുട്ടികളുടെ അന്തസ്സിനും അഭിമാനത്തിനും ക്ഷതമുണ്ടാകുന്ന തരത്തിലുള്ള ദേഹപരിശോധന / ബാഗ് പരിശോധന മുതലായവ കർശനമായി നിരോധിക്കണമെന്നാണ് ബാലാവകശാ കമ്മിഷന്‍റെ ഉത്തരവ്. വടകര പുതുപ്പണം കുളങ്ങരത്ത്