Category: വടകര

Total 200 Posts

ട്രെയിനിൽ ടി.ടി.ഇ.യ്ക്ക് നേരേ വീണ്ടും ആക്രമണം, കത്തിവീശി; സംഭവം വടകരയ്ക്ക് സമീപം വെസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസില്‍

വടകര: ട്രെയിനില്‍ വീണ്ടും ടി.ടി.ഇ.യ്ക്ക് നേരേ ആക്രമണം. മംഗളൂരു-ചെന്നൈ വെസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസില്‍ ഇന്ന് പുലർച്ചെയാണ് സംഭവം. ട്രെയിൻ വടകരയ്ക്ക് സമീപം എത്തിയപ്പോൾ ടിടിഇ ഋഷി ശശീന്ദ്രനാഥിനെ യാത്രക്കാരൻ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിയായ ബിജുകുമാര്‍ എന്നയാളെ കോഴിക്കോട് റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്തു. സ്ലീപ്പര്‍കോച്ചില്‍ മദ്യലഹരിയില്‍ യാത്രചെയ്തിരുന്ന ബിജുകുമാര്‍ ട്രെയിന്‍ കണ്ണൂര്‍ വിട്ടതുമുതല്‍ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നതായാണ് വിവരം. തുടര്‍ന്നാണ് ടി.ടി.ഇ.യായ

ഡ്രെെവറെ പുറത്തെടുത്തത് ബസ് വെട്ടിപ്പൊളിച്ച്; വടകര കുഞ്ഞിപ്പള്ളിയിലെ വാഹനാപകടത്തിന് ഇടയാക്കിയത് സ്വകാര്യ ബസിന്റെ അമിത വേഗത

വടകര: കുഞ്ഞിപ്പള്ളിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റ അപകടത്തിന് ഇടയാക്കിയത് സ്വകാര്യ ബസിന്റെ അമിത വേഗമെന്ന് ആരോപണം. അമിത വേഗതത്തില്‍ തെറ്റായ ദിശയിലൂടെ കയറി വന്ന സ്വകാര്യ ബസ് കെ.എസ്.ആർ.ടി.സി ബസിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ കുടുങ്ങിയ ഡ്രെെവറെ ബസ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അഴിയൂര്‍ ദേശീയ പാതയില്‍ ഇന്ന്

വടകര കുഞ്ഞിപ്പള്ളിയില്‍ കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

വടകര: കുഞ്ഞിപ്പള്ളിയില്‍ ബസ്സുകള്‍ കൂട്ടിയിടിച്ചു നിരവധി പേര്‍ക്ക് പരിക്കറ്റു. രാവിലെ 8.30 ഓടെ അഴിയൂർ ദേശീയ പാതയിൽ കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ വടകരയിലെയും മാഹിയിലേയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. തൃശൂരിൽ നിന്നും തലശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി.യും എതിർ ദിശയിൽ സഞ്ചരിക്കുകയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ

വടകര ഓര്‍ക്കാട്ടേരിയില്‍ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു, ആറ് പേര്‍ ചികിത്സയില്‍

വടകര: ഓർക്കാട്ടേരിയിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. എടച്ചേരി പുതിയങ്ങാടി മത്തത്ത് കുനിയില്‍ ജിയാദ് (29) ആണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ ആറ് പേർ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കളിയാം വെള്ളി പാലത്തിന് സമീപം റോയല്‍ കാര്‍ വാഷിന് മുന്നില്‍ ഇന്നലെ രാത്രി എട്ടുമണിയോടെയാണ് അപകടമുണ്ടായത്. ഓര്‍ക്കാട്ടേരിയില്‍നിന്ന് എടച്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന

സ്‌ഫോടക വസ്തു എറിഞ്ഞശേഷം ഇരുമ്പ് കമ്പിയുപയോഗിച്ച് യുവാവിനെ വധിക്കാന്‍ ശ്രമം; വടകരയില്‍ ഒരാള്‍ അറസ്റ്റില്‍

വടകര: സ്‌ഫോടക വസ്തു എറിഞ്ഞശേഷം യുവാവിനെ ഇരുമ്പ് കമ്പിയുപയോഗിച്ച് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മുട്ടുങ്ങല്‍ വരക്കല്‍താഴെ മൊയ്തീന്‍ എന്ന റയീസ് (35) ആണ് വടകര പോലീസിന്റെ പിടിയിലായത്. മുട്ടുങ്ങല്‍ വെസ്റ്റിലെ തെക്കെ പുതിയ പുരയില്‍ നജാഫിനു(27) നേരെയാണ് അക്രമണം നടന്നത്. വടകര കൈനാട്ടിയില്‍ വ്യാഴാഴ്ച്ച പുലര്‍ച്ചെയോടെയാണ് സംഭവം. മുട്ടുങ്ങല്‍ കക്കാട്ട് പള്ളിക്കു സമീപം

വടകരയിൽ ബസ് സ്കൂട്ടിയിലിടിച്ചുണ്ടായ അപകടം: ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു

വടകര: ഇന്നലെ ലിങ്ക് റോഡിലുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്‌ക്കൂട്ടര്‍ യാത്രികന്‍ മരിച്ചു. മടപ്പള്ളി കോളേജിന് സമീപം കിഴക്കേ പറമ്പത്ത് രാജീവനാണ് മരിച്ചത്. ഇന്നലെ വൈകുന്നരം നാല്‌ മണിയോടെയായിരുന്നു അപകടം. ദേശീയപാതയില്‍ നിന്നും ലിങ്ക് റോഡ് വഴി പഴയ സ്റ്റാന്റിലേക്ക് പോവുകയായിരുന്ന ബസ് രാജിവന്റെ സ്‌ക്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രാജിവന്‍ ബസിനടിയിലേക്ക് വീഴുകയും ബസിന്റെ

ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നത് മൂന്ന് തവണ, ഒടുവിൽ പ്രതിയെ വലയിലാക്കി ചോമ്പാല പോലീസ്

അഴിയൂർ: ചോമ്പാൽ ബംഗ്ലാവിൽ ദേവസ്ഥാനം ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്ന സംഭവത്തിൽ മട്ടന്നൂർ സ്വദേശി പിടിയിൽ. മട്ടന്നൂര് പേരോറ പുതിയ പുരയിൽ രാജീവൻ എന്ന സജീവൻ (44) ആണ് ചോമ്പാല പോലീസിന്റെ പിടിയിലായത്. ക്ഷേത്ര ഭണ്ഡാരം കുത്തിതുറന്ന് മൂന്ന് തവണയാണ് ഇയാൾ പണം അപഹരിച്ചത്. ക്ഷേത്രത്തിൽ ആദ്യം കവർച്ച നടക്കുമ്പോൾ ‌സിസി ‌ടിവി സ്ഥാപിച്ചിരുന്നില്ല.

പിന്നാലെ കൂടി പത്തോളം നായ്ക്കൾ, നടന്നുപോകവെ കുരച്ചുചാടി; വടകരയിൽ സ്കൂൾ വിദ്യാർത്ഥിനിയെ തെരുവുനായ ആക്രമിക്കാൻ ശ്രമിച്ചു (വീഡിയോ കാണാം)

വടകര: വടകരയിൽ സ്കൂൾ വിദ്യാർത്ഥിനിയെ തെരുവുനായ കൂട്ടം ആക്രമിക്കാൻ ശ്രമിച്ചു. ബിഇഎം ഹൈസ്‌കൂൾ വിദ്യാർത്ഥിനി ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കേരള കൊയര്‍ തിയേറ്ററിനു സമീപത്തെ റോഡില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം. സ്കൂളിലേക്ക് നടന്നുപോവുകയായിരുന്ന ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ പിന്നാലെയെത്തിയ തെരുവുനായ കൂട്ടം ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ശബ്ദം കേട്ട് സമീപത്തെ കടയിലുള്ളവർ ഓടിയെത്തി നായകളെ ഓടിച്ചതിനാൽ

‘നീ ഏതാടി കുരിപ്പേ, എന്റേ മേലെ അമ്പെയ്യാൻ വേണ്ടിട്ട്… ‘; വെെറലായി വടകര വേർഷൻ ബാഹുബലി, വീഡിയോ കാണാം

വടകര: ഇന്ത്യൻ സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ് എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി. ആ​ഗോളതലത്തിൽ വൻ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. രണ്ട് ഭാ​ഗങ്ങളിലായി പ്രഭാസ്, അനുഷ്ക ഷെട്ടി, റാണ ദഗ്ഗുബറ്റി, സത്യരാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ബാഹുബലിയുടെ രണ്ടാം ഭാഗമായ ബാഹുബലി:ദ കൺക്ലൂഷന് ലോകമെമ്പാടും മികച്ച പ്രതികരണമാണ്

വടകര ഏറാമല തുരുത്തി മുക്ക് പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

വടകര: ഏറാമല തുരുത്തി മുക്ക് പുഴയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തുരുത്തിമുക്ക് ചെറുകുളങ്ങര സി.കെ അനൂപാണ് മരണപ്പെട്ടത്. ഇരുപത്തിനാല് വയസ്സായിരുന്നു. വ്യാഴാഴ്ച്ച വൈകുന്നേരം ആറ് മണിയോടെയാണ് അനൂപിനെ കാണാതാവുന്നത്. നാല് സുഹൃത്തുക്കളോടൊപ്പം പുഴയില്‍ കുളിക്കാനെത്തിയതായിരുന്നു അനൂപ്. പുഴയിലൂടെ കരിയാട് കിടഞ്ഞി ബോട്ട് ജെട്ടിക്കു സമീപത്തേക്ക് നീന്തുമ്പോള്‍ അനൂപിനെ കാണാതാവുകയായിരുന്നു. നാട്ടുകാരും എടച്ചേരി