Category: വടകര
ഒമാനില്‍ നിന്ന് സന്ദര്‍ശക വിസയിലെത്തി റിയാദില്‍ കാണാതായി; ന്യൂ മാഹി സ്വദേശിയെ ജയിലില്‍ കണ്ടെത്തിയതായി ഇന്ത്യന്‍ എംബസി
ന്യൂമാഹി: ഒമാനില്‍ നിന്ന് കഴിഞ്ഞ ദിവസം സന്ദര്‍ശകവിസയില്‍ റിയാദിലെത്തി അവിടെ നിന്നും കാണാതായ ന്യൂ മാഹി സ്വദേശിയെ കണ്ടെത്തി. അബൂട്ടി വള്ളില്‍ എന്ന മുപ്പത്തിയെട്ടുകാരനെ കഴിഞ്ഞ ഞായറാഴ്ച മുതലാണ് കാണാതായത്. ഇയാളെ അല്‍ഹസ ജയിലില്‍ വച്ച് കണ്ടെത്തിയതായി ഇന്ത്യന്‍ എംബസി ജയില്‍ സെക്ഷന്‍ അറിയിച്ചു. ഒമാനില്‍ നിന്ന് റോഡ് വഴി സൗദിയില്‍ എത്തിയ അബൂട്ടി വിസ
2024 ല്‍ വടകര മണ്ഡലം എല്‍ഡിഎഫിനോ യുഡിഎഫിനോ? 24 സര്‍വ്വേ പറയുന്നത് ഇങ്ങനെ
വടകര: 2024 ല്‍ വടകര മണ്ഡലം എല്‍ഡിഎഫിനോ യുഡിഎഫിനോ? 24 ന്റെ സർവ്വേ ഫലം നോക്കാം .. വടകര എം.പി കെ.മുരളീധരന് ശരാശരി മാർക്ക് മാത്രമാണ് വടകരക്കാർ നൽകിയത്. കോൺഗ്രസിന്റെ മുതിർന്ന നേതാവ് എന്നതിലുപരി വടകരയിൽ വൻ ഭൂരിപക്ഷത്തോടെ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയ വ്യക്തി കൂടിയാണ്. മുരളീധരൻ. 2019 ൽ പി.ജയരാജനെതിരെ 84,663 വോട്ടിന്റെ
‘സർക്കാരിന്റെ വികസന നേട്ടങ്ങങ്ങൾ’; ദൃഷ്യാവിഷ്കാരവുമായി കൊച്ചിന് കലാഭവന്‍; കലാജാഥയ്ക്ക് ജില്ലയില്‍ ഗംഭീര തുടക്കം
കൊയിലാണ്ടി: നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥമുള്ള കൊച്ചിന് കലാഭവന്റെ കലാജാഥയ്ക്ക് ജില്ലയില്‍ തുടക്കമായി. നാദാപുരത്തുനിന്നും ആരംഭിച്ച കലാജാഥ പര്യടനത്തിന്റെ ഉദ്ഘാടനം ഇ.കെ വിജയൻ എം.എൽ.എ നിർവഹിച്ചു. നവകേരള സദസ്സിന്റെ സന്ദേശങ്ങളും കലാപരിപാടികളും ഉൾക്കൊള്ളിച്ചാണ് പരിപാടി അവതരിപ്പിക്കുന്നത്. കൊച്ചിൻ കലാഭവനിലൂടെ ശ്രദ്ധേയരായ കലാകാരന്മാരുടെ കൂട്ടായ്മയായ ‘ആർ.എൻ ആർട്സ് ക്ലബ്’ആണ് പരിപാടി അവതരിപ്പിച്ചത്. കൊയിലാണ്ടിയിൽ നടന്ന സ്വീകരണ ചടങ്ങ് കാനത്തിൽ
നവകേരള സദസ്സ്: ജില്ലയിലെ ഒരുക്കങ്ങൾ നേരിട്ടെത്തി വിലയിരുത്തി ജില്ലാ കലക്ടർ
കൊയിലാണ്ടി: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ജില്ലയിലെ നവകേരള സദസ്സിന്റെ ഒരുക്കങ്ങൾ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് വിലയിരുത്തി. നവകേരള സദസ്സ് നടക്കുന്ന വേദികളിൽ നേരിട്ടെത്തിയാണ് കലക്ടർ ഓരോ കേന്ദ്രങ്ങളിലെയും സജ്ജീകരണവും സൗകര്യങ്ങളും നേരിൽ കണ്ട് വിലയിരുത്തിയത്. നവകേരള സദസ്സ് നടക്കുന്ന കൊയിലാണ്ടി മണ്ഡലത്തിന്റെ വേദിയായ സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിയ കലക്ടർ പൊതുജനങ്ങൾക്ക് ഏർപ്പെടുത്തിയ സജ്ജീകരണങ്ങൾ,
പയ്യോളിയില്‍ സ്ക്കൂട്ടര്‍ യാത്രികന് അപസ്മാരത്തെ തുടര്‍ന്ന് മരിച്ചു; ജീവൻ നഷ്ടമായത് വടകര ചോറോട് സ്വദേശിയ്ക്ക്
പയ്യോളി: പയ്യോളിയില്‍ സ്ക്കൂട്ടര്‍ യാത്രികന് അപസ്മാരത്തെ തുടര്‍ന്ന് മരിച്ചു. വടകര ചോറോട് ഈസ്റ്റ് വടക്കെ മണിയറത്ത് എം.കെ സുരേന്ദ്രന്റെ മകന് എം.സോബിന്‍ ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2.30ഓടെ അയനിക്കാട് പള്ളിക്ക് സമീപത്താണ് സംഭവം. അപസ്മാരത്തെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്കില്‍ നിന്നും വീണ് സോബിന്റെ തലക്ക് പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍ പയ്യോളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്
വടകര കരിമ്പനപ്പാലത്ത് ചരക്ക് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു
വടകര: ദേശീയ പാതയില്‍ കരിമ്പനപ്പാലത്ത് ചരക്കു വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മറ്റൊരാൾക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു അപകടം. കരിമ്പനപ്പാലത്ത് പഴയ പെട്രോൾ പമ്പിന് സമീപത്ത് നിന്ന് തലശ്ശേരി ഭാഗത്ത് എത്തിയ പിക്കപ്പ് ലോറി എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. പിന്നാലെ മറ്റൊരു വാഹനത്തിലും ഇടിച്ചു. പിക്കപ്പ് ലോറിയുടെ ഡ്രൈവർ സേലം സ്വദേശി രാജുവാണ്
നാദാപുരം എടച്ചേരിയില്‍ ഇടിമിന്നലേറ്റ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്; എട്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
നാദാപുരം: എടച്ചേരിയില്‍ ഇടിമിന്നലേറ്റ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്. പരിക്കേറ്റ എട്ട് സ്ത്രീകളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നോര്‍ത്ത് എടച്ചേരിയില്‍ ഇന്ന് ഉച്ചയ്ക്ക് നാല് മണിയോടെയാണ് സംഭവം. ഉച്ചഭക്ഷണത്തിനു ശേഷം പണിയിടത്തിലേക്ക് ഇറങ്ങിയപ്പോഴായിരുന്നു ഇടിമിന്നലേറ്റത്. ശബ്ദം കേട്ട് നാട്ടുകാരും അടുത്തുള്ള സ്കൂളിലെ അധ്യാപകരും സംഭവസ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു. ഒരാള്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ബാക്കിയുള്ള ഏഴ് പേരുടെ പരിക്ക് നിസാരമാണ്. ഇവരെ
ചെറുപ്പം മുതലേ കനാലില്‍ നീന്തി കളിച്ചു വളര്‍ന്നവര്‍, എന്നിട്ടും…! ചെരണ്ടത്തൂരിലെ വള്ളം മറിഞ്ഞുണ്ടായ മരണത്തിന്റെ ഞെട്ടലില്‍ പ്രദേശവാസികള്‍
വടകര: ഇന്നലെയുണ്ടായ തോണി അപകടത്തിന്റെ നടുക്കം വിട്ട് മാറാതെ ചെരണ്ടത്തൂർ ഗ്രാമം. സുഹൃത്തുക്കളും അയൽവാസികളുമായ യുവാക്കളുടെ മരണത്തെ ഉൾക്കൊള്ളാൻ വീട്ടുകാർക്കും നാട്ടുകാർക്കും ഇനിയും കഴിഞ്ഞിട്ടില്ല. വടക്കേ വലിയ സുധീറിന്റെ മകൻ ആദിദേവ് (17) കേക്കണ്ടി സുധീറിന്റെ മകൻ ആദികൃഷ്ണ (17 ) ഇവരാണ് ഇന്നലെ ഉണ്ടായ തോണി അപകടത്തിൽ മരണപ്പെട്ടത്. ആദിദേവും ആദികൃഷ്ണയും ചെറുപ്പം മുതലേ
നാദാപുരം വളയത്ത് സ്ക്കൂള് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; 12 പേര് ആശുപത്രിയില്‍
വടകര: വളയത്ത് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷ ബാധ. വളയം പൂവ്വംവയല്‍ എല്‍.പി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യ വിഷ ബാധയേറ്റത്. അവശനിലയിലായ 12 വിദ്യാര്‍ത്ഥികളെ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെയായിരുന്നു സംഭവം. സ്കൂളില്‍ ഭക്ഷ്യമേളയോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ വീട്ടില്‍ നിന്ന് ഭക്ഷണ സാധനങ്ങള്‍ കൊണ്ടു വന്നിരുന്നു. ഈ ഭക്ഷണ പദാര്‍ത്ഥത്തില്‍ നിന്നും കഴിച്ച 12 പേര്‍ക്കാണ് അസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെട്ടത്. ആഹാരം
ചെങ്കല്ലിറക്കി തിരിച്ചുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം; വടകരയിൽ മിനിലോറി കടയിലേക്ക് പാഞ്ഞുകയറി ഡ്രൈവർ മരിച്ചു
വടകര: അഴിയൂരിൽ നിന്ത്രണം വിട്ട മിനിലോറി കടയിലേക്ക് പറഞ്ഞു കയറി. അപകടത്തിൽ ഡ്രൈവർ മരിച്ചു. ശ്രീകണ്ഠാപുരം സ്വദേശി ദീപക് (31) ആണ് മരിച്ചത്. ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് അപകടം സംഭവിച്ചത്. ശനിയാഴ്ച ഉച്ചയോടെ വടകര അഴിയൂർ കോറോത്ത് റോഡ് പള്ളിക്ക് സമീപമാണ് അപകടം നടന്നത്. ചെങ്കൽ ഇറക്കി തിരിച്ചു പോവുകയായിരുന്നു മിനിലോറി. ദീപക്കിനെ ഉടൻ