Category: വടകര

Total 173 Posts

‘പാട്ടും ചർച്ചകളുമായി ആറു ദിനങ്ങൾ കടന്ന് പോയത് അറിഞ്ഞില്ല, എത്തിയവരെല്ലാം ഫെസ്റ്റ് ​ഗൗരവത്തോടെ കണ്ടു’;വടകരയിലെ ‘വ’ ഫെസ്റ്റിന് ഇംതിയാസ് ബീഗത്തിന്റെ ഗസലോടെ ഇന്ന് സമാപനം

വടകര: വായന, വാക്ക്, വര, വടകര പേരുകൊണ്ടും അവതരണ രീതികൊണ്ടും വ്യത്യസ്തമായ വ ഫെസ്റ്റിന് ഇന്ന് സമാപനമാകും. പാട്ടും ചര്‍ച്ചകളുമൊക്കെയായി വടകരയിലെ ആറു ദിനം കടന്ന് പോയത് അറിഞ്ഞില്ല. മികച്ച പ്രതികരണമാണ് ഫെസ്റ്റിന് ലഭിച്ചത്. വടകരക്കാർ മാത്രമല്ല ജില്ലയ്ക്ക് പുറത്ത് നിന്നും ഒട്ടനവധി പേർ കഴിഞ്ഞ അഞ്ച് ദിവസവും മുനിസിപ്പല്‍ പാര്‍ക്കിൽ എത്തിയിരുന്നു. എല്ലാവരും ​ഗൗരവത്തോടെയാണ്

വടകര വൈക്കിലശ്ശേരി പൂർണിമയിൽ എസ്.ശിവാനി അന്തരിച്ചു

വടകര: വൈക്കിലശ്ശേരി യു.പി സ്കൂളിന് സമീപം പൂർണിമയിൽ എസ്.ശിവാനി അന്തരിച്ചു. പതിനാറ് വയസായിരുന്നു. അപസ്മാരത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പുത്തൂർ​ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. അച്ഛൻ: സജൻ രാജ് അമ്മ: മിനി (പ്രധാന അധ്യാപിക വൈക്കിലശ്ശേരി യു.പി സ്ക്കൂൾ) സഹോദരി: ശിവഗംഗ സംസ്കാരം ഇന്ന് വൈകിട്ട് 5

ഒരു ദിവസം ഒരേ റൂട്ടിലെ രണ്ടു ബസുകളില്‍ മാലമോഷണം; തിരുവള്ളൂര്‍- വടകര റൂട്ടിലെ ബസുകളില്‍ മോഷണം നടത്തിയ നാടോടി സ്ത്രീകളെ വടകരയിലെത്തിച്ച് തെളിവെടുപ്പ് നടത്തി, സംഘം പിടിയിലായത് കണ്ണൂരില്‍ നിന്ന്

വടകര: തിരുവള്ളൂര്‍- വടകര റൂട്ടിലെ ബസുകളില്‍ മോഷണം നടത്തിയ നാടോടി സ്ത്രീകളെ വടകരയിലെത്തിച്ച് തെളിവെടുപ്പ് നടത്തി . രാധ, കധുപ്പായി, മഹാലക്ഷ്മി എന്നിവരെയാണ് വടകര പോലിസ് അറസ്റ്റ് ചെയ്തത്. ആഗസ്ത് 16നാണ് കേസിനാസ്പദമായ സംഭവം. തിരുവള്ളൂര്‍- വടകര റൂട്ടിലെ ബസില്‍ കാവില്‍ റോഡില്‍ നിന്ന് വടകരയിലേക്കുള്ള യാത്രയ്ക്കിടെ യാത്രക്കാരിയുടെ മാല മോഷ്ടിക്കുകയായിരുന്നു. ആദ്യ മോഷണത്തിന് ശേഷം

വടകരയിലെ കടവരാന്തയില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മൃതദേഹം കഴുത്തില്‍ തുണി മുറുക്കിയ നിലയില്‍, കൊലപാതകമെന്ന് സൂചന

വടകര: പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ ആലക്കൽ റെസിഡൻസിക്ക് എതിർവശത്തെ കടവരാന്തയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. കൊലപാതകമെന്ന് സൂചന. കഴുത്തിൽ തുണി മുറുക്കിയ നിലയിലായിരുന്നു മൃതദേഹം. വടകര പോലിസും ഫൊറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. രാവിലെ 9 മണിയോടെ സമീപവാസികളാണ് വയോധികനെ മരിച്ച നിലയിൽ കണ്ടതായി പോലിസിനെ അറിയിച്ചത്. വടകരയിലും

വായനയുടെ വാക്കിൻ്റെ വരയുടെ ‘വ’ ഫെസ്റ്റ്; വടകരയിൽ രാജ്യാന്തര പുസ്തകോത്സവത്തിന് ഇന്ന് തുടക്കം

വടകര: വായനയുടെയും വാക്കിൻ്റെയും വരയുടെയും ‘വ’ ഫെസ്റ്റിന് ഇന്ന് വടകരയിൽ തുടക്കം. സഫ്‌ദർ ഹശ്മ‌ി നാട്യസംഘം മാതൃഭൂമിയുടെ സഹകരണത്തോടെയാണ് രാജ്യാന്തര പുസ്‌തകോത്സവം ‘വ’ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ ആട്ടത്തിന്റെ അണിയറപ്രവർത്തകർക്കും അഭിനേതാക്കൾക്കും ആദരമർപ്പിച്ചുകൊണ്ടാണ് ഇന്ന് പരിപാടിയുടെ തുടക്കം. ഷാഫി പറമ്പിൽ എം.പി, കെ.കെ.രമ എം.എൽ.എ, നഗരസഭാ ചെയർപേഴ്‌സൺ കെ.പി.ബിന്ദു, മാതൃഭൂമി ചെയർമാനും

കൊയിലാണ്ടി ബാറില്‍ മദ്യപിച്ച് ബഹളം വച്ച് യുവാക്കള്‍; അന്വേഷിക്കാനെത്തിയ പോലീസുകാര്‍ക്ക് നേരെ അക്രമണം, എ.എസ്.ഐക്ക് പരിക്ക്‌

കൊയിലാണ്ടി: പാര്‍ക്ക് റെസിഡന്‍സി ബാറില്‍ മദ്യപിച്ച് ബഹളം വച്ചത് അന്വേഷിക്കാനെത്തിയ പോലീസ് സംഘത്തിന് നേരെ അക്രമം. ഞായറാഴ്ച രാത്രി 8.30ഓടയൊണ് സംഭവം. ബാറില്‍ പതിനഞ്ച് പേരോളം അടങ്ങുന്ന സംഘം മദ്യപിച്ച് ബഹളം വച്ചതിനെ തുടര്‍ന്ന് അന്വേഷിക്കാനെത്തിയ കൊയിലാണ്ടി പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കാണ് പരിക്കേറ്റത്‌. എ.എസ്.ഐ അബ്ദുള്‍ റക്കീബ്, എസിപിഒ നിഖില്‍, സിപിഒ പ്രവീണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

നാദാപുരത്ത് വയറിം​ഗ് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

നാദാപുരം: കക്കംവെള്ളിയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. കുമ്മങ്കോട് ശാദുലി റോഡിൽ മരക്കാട്ടേരി ജാഫർ (40) ആണ് മരിച്ചത്. ഉച്ചയ്ക്ക് 1 മണിയോടെ കക്കംവെള്ളിയിൽ സ്വകാര്യ കെട്ടിടത്തിൽ വയറിംഗ് ജോലിക്കിടെയാണ് അപകടം. ഉടൻ തന്നെ നാദപുരം ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉപ്പ: മരക്കാട്ടേരി മൂസ ഉമ്മ: ഫാത്തിമ. ഭാര്യ: അസ്മിദ മകൻ: മുഹമ്മദ്

നാദാപുരത്ത് വിവാഹ ആഘോഷത്തിനിടെ ട്രാഫിക് നിയമങ്ങൾ ലംഘിച്ച സംഭവം; ആഡംബര വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു

നാദാപുരം: വിവാഹ ആഘോഷങ്ങൾക്കിടെ ട്രാഫിക് നിയമങ്ങൾ ലംഘിച്ച്‌ വാഹനം ഓടിച്ച സംഭവത്തിൽ ആഡംബര വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു. കെ.എൽ 18 എസ് 1518 നമ്ബർ ബ്രസ കാർ, കെ.എൽ 18 ഡബ്ല്യൂ 4000 , ഫോർ റജിസ്ട്രേഷൻ ഥാർ ജീപ്പ്, കെ എൽ 7 സി യു 1777 നമ്ബർ റെയ്ഞ്ച് റോവർ കാറുമാണ് പോലീസ്

മുളക് പൊടിയെറിഞ്ഞ് ആക്രമണം; തണ്ണീർപന്തലിൽ വ്യാപാരിയുടെ പണം കവർന്നതായി പരാതി

നാദാപുരം: തണ്ണീർപന്തലില്‍ മുളക് പൊടി എറിഞ്ഞ് വ്യാപാരിയെ അക്രമിച്ച്‌ പണം കവർന്നതായി പരാതി. തണ്ണീർ പന്തലിലെ ടി.ടി ഫ്രൂട്ട് സ്റ്റാള്‍ ഉടമ താവോടിത്താഴെ ഇബ്രാഹിം (53) നെയാണ് അക്രമിച്ച് പണം കവർന്നത്. കഴിഞ്ഞ ദിവസം രാത്രി 7.30 ഓടെയാണ് സംഭവം. കടയിലെത്തിയ യുവാവ് മുളക് പൊടി എറിയുകയും പട്ടിക ഉപയോഗിച്ച്‌ അക്രമിക്കുകയായിരുന്നെന്ന് ഇബ്രാഹിം പറഞ്ഞു. കടയില്‍

എക്സൈസിന്റെ ഓണം സ്പെഷ്യൽ ഡ്രൈവ്; അഴിയൂർ – മാഹി റെയിൽവേ സ്റ്റേഷൻ റോഡിൽ 15 കുപ്പി മാഹി മദ്യവുമായി തിക്കോടി സ്വദേശി പിടിയിൽ

അഴിയൂർ: അഴിയൂർ- മാഹി റെയിൽവേ സ്റ്റേഷൻ റോഡിൽ മാഹി വിദേശമദ്യവുമായി തിക്കോടി സ്വദേശി പിടിയിൽ. പടിഞ്ഞാറേ തെരുവിൻതാഴ ഷൈജനാണ് പിടിയിലായത്. ഇയാളിൽ നിന്ന് 15 കുപ്പികളിലായി 7.5 ലിറ്റർ മദ്യം പിടിച്ചെടുത്തു. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വടകര എക്സൈസ് സർക്കിൾ ഓഫീസ് ടീം , കോഴിക്കോട് ഐബി പ്രമോദ് പുളിക്കൂൽ എന്നിവർ സംയുക്തമായി നടത്തിയ