ജില്ലയിലെ വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ്; അറിയാം വിശദമായി


കോഴിക്കോട്: ജില്ലയില്‍ 2024- 2025 അധ്യായന വര്‍ഷത്തില്‍ എസ്എസ്എല്‍സി/ സിബിഎസ്ഇ /ഐസിഎസ്ഇ സിലിബസുകളില്‍ പത്താം ക്ലാസ് /പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും A+/A1 മാര്‍ക്ക് ലഭിച്ച വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് സൈനിക ക്ഷേമ വകുപ്പ് ഒറ്റ തവണ ക്യാഷ് അവാര്‍ഡ് നല്‍കുന്നതിന് അപേക്ഷിക്കാം.

serviceonline.gov.in/kerala എന്ന വെബ്‌സൈറ്റില്‍ വഴി ആഗസ്റ്റ് 31 നകം അപേക്ഷിക്കണം. അപേക്ഷിച്ചശേഷം അപേക്ഷയുടെ കോപ്പി ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കണം. ഫോണ്‍: 0495-2771881.