പന്തീരങ്കാവില്‍ നവവധുവിനെ ആക്രമിച്ച കേസ്; പ്രതി രാഹുല്‍ രാജ്യംവിട്ടുവെന്ന് സ്ഥിരീകരണം, പ്രതിയ്‌ക്കെതിരെ ബ്ലൂകോര്‍ണര്‍ നോട്ടീസ്
കോഴിക്കോട്: പന്തീരങ്കാവില്‍ നവവധുവിനെ ആക്രമിച്ച കേസില്‍ പ്രതി രാഹുല്‍ പി.ഗോപാല്‍ രാജ്യംവിട്ടുവെന്ന് സ്ഥിരീകരണം. രാഹുലിന്റെ മൊബൈല്‍ ഫോണിന്റെ അവസാന ലൊക്കേഷന്‍ കണ്ടെത്തിയത് കര്‍ണാടകയിലാണെന്നാണ് സൂചന. കോഴിക്കോട് നിന്ന് റോഡ് മാര്‍ഗം ബംഗളുരുവിലെത്തിയ രാഹുല്‍ ഇവിടെ നിന്ന് സിംഗപ്പൂരിലേക്ക് കടന്നതായാണ് സംശയിക്കുന്നത്.
രാഹുലിന്റെ വീട് ഇപ്പോള്‍ പൂട്ടിയ നിലയിലാണ്. വിദേശത്തേക്ക് കടന്ന രാഹുലിനെ നാട്ടില്‍ എത്തിക്കുന്നതിന് വിവിധ ഏജന്‍സികളുടെ സഹായം അന്വേഷണ സംഘം തേടിയിട്ടുണ്ട്. രാഹുലിനെ നാട്ടിലെത്തിക്കാനായി പൊലീസ് ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കും. ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിപ്പിക്കാന്‍ ഇന്റര്‍പോളിന് അപേക്ഷ നല്‍കി.
രാഹുലിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. വിദേശത്തുള്ള അക്കൗണ്ട് മരവിപ്പിക്കാനുള്ള ശ്രമവും തുടങ്ങി. രാഹുലിന്റെ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തേക്കും. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്.