അമിതവേഗതയില്‍ കുതിച്ചെത്തി കാര്‍, ബൈക്ക് യാത്രക്കാരെ ഇടിച്ച് തെറിപ്പിച്ചു; മുക്കത്ത് നടന്ന അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്


കോഴിക്കോട്: അമിതവേഗത്തിലെത്തിയ കാര്‍ ബൈക്കിലിടിച്ച് തെറിപ്പിച്ച് രണ്ട് ബൈക്ക് യാത്രക്കാര്‍ക്ക് പരിക്ക്. കാരശ്ശേരി കല്‍പുര്‍ സ്വദേശി സല്‍മാനും ഭാര്യയ്ക്കുമാണ് പരിക്കേറ്റത്. ഇവരെ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുക്കം ബസ് സ്റ്റാന്‍ഡിന് സമീപം രാത്രി 08:10 ഓടെയാണ് അപകടമുണ്ടായത്. അപകടമുണ്ടാക്കിയ ശേഷം കാര്‍ യാത്രക്കാരന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. നാട്ടുകാരാണ് ഇയാളെ പിടികൂടിയത്. തുടര്‍ന്ന് മുക്കം പൊലീസിനെ വിവരമറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയില്‍ കാറില്‍ നിന്നും തോക്കും മദ്യക്കുപ്പിയും കണ്ടെത്തി. കാറിലുണ്ടായിരുന്നവര്‍ മദ്യപിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Summary: Car hits bike accident in kozhikode mukkam