ദേശീയപാതയില്‍ കൊല്ലം ചിറയ്ക്ക് സമീപം കാര്‍ ബൈക്കിലും സ്‌കൂട്ടറിലുമിടിച്ച് അപകടം; യാത്രക്കാര്‍ക്ക് പരിക്ക്
കൊയിലാണ്ടി: ദേശീയപാതയില്‍ കൊല്ലം ചിറയ്ക്ക് സമീപം കാര്‍ ബൈക്കിലും സ്‌കൂട്ടറിലുമിടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെ കുട്ടികളുടെ പാര്‍ക്കിന് സമീപത്താണ് അപകടം നടന്നത്.
വടകര ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ ഇതേ ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂട്ടറിലും എതിര്‍ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിലും ഇടിക്കുകയായിരുന്നു. സ്‌കൂട്ടര്‍ യാത്രികനും ബൈക്ക് യാത്രികനും പരിക്കുണ്ട്. ഇതില്‍ സ്‌കൂട്ടര്‍ യാത്രികന് സാരമായ പരിക്കുണ്ടെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
കെ.എല്‍ 18 എഡി 3740 നമ്പറിലുള്ള സ്വിഫ്റ്റ് കാറാണ് അപകടത്തില്‍പ്പെട്ടത്. കെ.എല്‍ 57 ഡബ്ല്യു 5948 സ്‌കൂട്ടറും കെ.എല്‍ 11 എ.വൈ 9208 നമ്പറിലുള്ള ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
സ്‌കൂട്ടറില്‍ യാത്ര ചെയ്ത വിയ്യൂര്‍ സ്വദേശി ജുബീഷ്, ബൈക്ക് യാത്രക്കാരായ കൂമുള്ളി സ്വദേശി ജയേഷ്, രാജേഷ് എന്നിവര്‍ക്കും കാര്‍ യാത്രികരായ വടകര കുനിങ്ങാട് സ്വദേശികളായ അമ്മദ്, ആയിഷ, മൂസ, അഫ്‌നാന്‍ എന്നിവര്‍ക്കുമാണ് പരിക്കേറ്റത്.
Summary: Car collides with bike and scooter near Chira, Kollam on National Highway