അപകടം തുടര്‍ക്കഥയാവുന്നു; വയനാട്ടില്‍ വീണ്ടും കാറിന് തീപിടിച്ചു, യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


Advertisement

മാനന്തവാടി: വയനാട്ടില്‍ ഓടിക്കൊണ്ടിരിക്കെ കാറിന് തീപ്പിടിച്ചു. മാനന്തവാടി തലപ്പുഴയിലാണ് സംഭവം. കണ്ണൂര്‍ സ്വദേശിയുടേതാണ് കാര്‍. കാര്‍ പൂര്‍ണമായും കത്തി നശിച്ചു. തീപ്പിടിച്ചതിനെ തുടര്‍ന്ന് യാത്രക്കാര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവാഴി.

Advertisement
Advertisement

കഴിഞ്ഞ ചൊവ്വാഴ്ചയും ഇവിടെ സമാന രീതിയില്‍ ഒരു കാര്‍ അഗ്നിക്കിരയായിരുന്നു. അന്ന് കൊട്ടിയൂര്‍ സ്വദേശികള്‍ സഞ്ചരിച്ച കാറിന്റെ മുന്‍ഭാഗത്തു നിന്നു പുക ഉയരുന്നത് കണ്ട് സമീപത്തെ കടയോടു ചേര്‍ന്ന് ഒതുക്കി നിര്‍ത്തി. സമീപത്തെ കടക്കാരും നാട്ടുകാരും ചേര്‍ന്നാണു തീ കെടുത്തിയത്.

Advertisement