എലത്തൂരില്‍ കാറും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവര്‍ക്ക് പരിക്ക്


എലത്തൂര്‍: എലത്തൂരില്‍ കാറും ഗുഡ്‌സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. ഇന്നലെ വൈകീട്ട് നാലരയോടെ എലത്തൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപത്താണ് അപകടം ഉണ്ടായത്. കാറിനു പിന്‍വശം ടിപ്പര്‍ ലോറിയിടിച്ച് കാര്‍ ഗുഡ്‌സ് ഓട്ടോയില്‍ പോയി ഇടിക്കുകയായിരുന്നു.

അപകടത്തില്‍ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ക്കും കാറിലെ യാത്രക്കാര്‍ക്കും പരിക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ ഗുഡ്‌സ് ഓട്ടോയില്‍ കുടുങ്ങിപ്പോയ ഡ്രൈവറെ നാട്ടുകാര്‍ ചേര്‍ന്നാണ് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. കാറിന് പിറകില്‍ ഇടിച്ച ടിപ്പര്‍ ലോറി നിര്‍ത്താതെ പോയെന്ന് നാട്ടുകാര്‍ പറയുന്നു. കാറിന്റെ പിന്‍വശവും മുന്‍വശവും തകര്‍ന്നിട്ടുണ്ട്.

Summary: car-and-goods-auto-collide-in-elathur-auto-driver-injured.