മാഹി ബൈപ്പാസിൽ വാഹനാപകടം; കണ്ണൂർ സ്വദേശിനിയായ യുവതി മരിച്ചു


Advertisement

കണ്ണൂർ: മാഹി ബൈപാസിൽ പുതിയ ഹൈവേ ആറുവരിപ്പാതയിൽ വാഹനമിടിച്ച് യുവതി മരിച്ചു. കണ്ണൂർ മർക്കാർ കണ്ടിയിൽ ഷംന ഫൈഹാസ് (39 വയസ്സ്) ആണ് മരിച്ചത്. ഹൈവേ മുറിച്ചു കടക്കുന്നതിനിടെ ജീപ്പ് ഇടിച്ചാണ് അപകടം ഉണ്ടായത്.

മുഴപ്പിലങ്ങാട് മഠത്തിൽ ഉമർഗേറ്റ് ബീച്ചു റോഡിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ആയിരുന്നു അപകടം നടന്നത്. മഠത്തിന് സമീപം ബസ്സിറങ്ങി പുതിയ ഹൈവെ മുറിച്ചുകടക്കവെ പാതയിലൂടെ അമിത വേഗതയിൽ വന്ന ജീപ്പ് ഇടിക്കുകയായിരുന്നു.

Advertisement
Advertisement