ബഹ്‌റൈനില്‍ വച്ച് വാഹനാപകടം; തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശിയായ യുവാവ് മരിച്ചു
പയ്യോളി: ബഹ്‌റൈനില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശിയായ യുവാവ് മരിച്ചു. പയ്യോളി അഞ്ചാംപീടിക അര്‍ഷക്ക് അഷ്റഫ് ആണ് മരിച്ചത്. ഇരുപത്തിയൊന്‍പത് വയസ്സായിരുന്നു.
അര്‍ഷക്ക് സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് നാല് ദിവസമായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്.
ഉപ്പ: അഷ്‌റഫ്.
ഉമ്മ: ഷാഹിദ.
ഭാര്യ: ഷാദിയ. മകന്‍: ഇസാന്‍ അര്‍ഷക്ക്. സഹോദരങ്ങള്‍: ജംഷാദ്, ജംഷിദ. മൃതദേഹം നാട്ടിലെത്തിക്കാനുളള നടപടികള്‍ പുരോഗമിക്കുകകയാണ്.