അയനിക്കാട് ദേശീയ പാതയില്‍ കാര്‍ അപകടത്തില്‍പ്പെട്ടു


Advertisement

അയനിക്കാട്: അയനിക്കാട് ദേശീയ പാതയിൽ വിക്ടറി ടൈല്‍സിന് സമീപം കാര്‍ അപകടത്തില്‍പ്പെട്ടു. ഇന്ന് വൈകുന്നേരം 4.30ന് ശേഷമായിരുന്നു സംഭവം.

Advertisement

വടകര ഭാഗത്തു നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട കാര്‍ ദേശീയപാത വികസനത്തിന്റെ ഭാഗമായി റോഡിന് സൈഡിലായി നിര്‍മ്മിച്ച കോണ്‍ക്രീറ്റ് ഭിത്തിയില്‍ വന്നിടിക്കുകയായിരുന്നു.

Advertisement

അപകടം നടന്ന ഉടനെ നാട്ടുകാര്‍ സ്ഥലത്തെത്തുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്തു. അപകടത്തില്‍ പെട്ട യാത്രക്കാരുടെ വിവരങ്ങള്‍ ലഭ്യമല്ല.

Advertisement