കൊയിലാണ്ടിയില്‍ നിന്നും തുടങ്ങി തലശ്ശേരിയില്‍ അവസാനിക്കുന്ന റോഡ് ഷോ; കൊട്ടിക്കലാശദിവസവും മണ്ഡലം ചുറ്റി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ ടീച്ചറുടെ പ്രചരണം- റൂട്ട് മാപ്പ് അറിയാം


വടകര: തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാനിരിക്കെ അവസാനഘട്ട പ്രചാരണത്തിനായി ഒരുങ്ങി എല്‍.ഡി.എഫ്. നാളെ മണ്ഡലത്തിന്റെ എതാണ്ട് എല്ലാ ഭാഗങ്ങളെയും സ്പര്‍ശിച്ച് പോകുന്ന റോഡ് ഷോയോടുകൂടി തെരഞ്ഞെടുപ്പ് പ്രചരണപരിപാടികള്‍ സമാപിക്കും.

കൊയിലാണ്ടിയില്‍ നിന്നും രാവിലെ ഏഴുമണിക്കാണ് റോഡ് ഷോ ആരംഭിക്കുക. കൊല്ലം, മൂടാടി, തിക്കോടി, പയ്യോളി കീഴൂര്‍, തുറയൂര്‍, മേപ്പയ്യൂര്‍ അഞ്ചാം പീടിക, പേരാമ്പ്ര കൂത്താളി, കടിയങ്ങാട് പാലേരി കുറ്റ്യാടി, തീക്കുനി, ആയഞ്ചേരി, കോട്ടപ്പള്ളി, മേമുണ്ട വഴി ഉച്ചയോടെ വടകരയിലെത്തും. വടകരയില്‍ ഉച്ചഭക്ഷണത്തിനായി വിശ്രമിക്കും.

വൈകുന്നേരം മൂന്നുമണിക്ക് കൈനാട്ടിയില്‍ നിന്നും വീണ്ടും റോഡ് ഷോ തുടരും. ഓര്‍ക്കാട്ടേരി, എടച്ചേരി, നാദാപുരം, പെരിങ്ങത്തൂര്‍, മേക്കുന്ന്, പാനൂര്‍, പൂക്കോട്, കൂത്തുപറമ്പ് ടൗണ്‍, കോട്ടയം അങ്ങാടി, കോട്ടയംപൊയില്‍, ആറാം മൈല്‍, വേറ്റുമ്മല്‍, കതിരൂര്‍, ചുങ്കം വഴി തലശ്ശേരിയില്‍ സമാപിക്കും. വൈകുന്നേരം 5.30യ്ക്കാണ് തലശ്ശേരിയിലെ സമാപന പരിപാടി.