അമ്മേ ശരണം വിളികള്‍ ഉയര്‍ന്നു; കൊയിലാണ്ടി വിരുന്നുകണ്ടി കുറുംബാ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി
കൊയിലാണ്ടി: വിരുന്നു കണ്ടി കുറുംബാ ഭഗവതി ക്ഷേത്ര മഹോല്‍സവം അമ്മേ ശരണം വിളികളോടെ കൊടിയേറി. ക്ഷേത്രം ശാന്തിച്ചപ്പന്റെ പുരയില്‍ സുനില്‍കുമാറിന്റെ മുഖ്യ കാര്‍മികത്വത്തിലായിരുന്നു കൊടിയേറ്റം.
15 ന് വൈകു 5 മണിവിളക്കുപൂജ, രതീശന്‍ ഗുരുക്കളുടെ ശിക്ഷണത്തില്‍ തദ്ദേശീയ കലാകാരന്‍മാരുടെ ചെണ്ടമേള അരങ്ങേറ്റം എന്നിവ നടക്കും. 16 ന് രാത്രി 8 മണിക്ക് സുധീര്‍ മാസ്റ്റര്‍ മാങ്കുഴിയുടെ ആദ്ധ്യാത്മിക പ്രഭാഷണവും 17 ന് രാത്രി 9 മണി സൂര്യകാലടി ഭജനമണ്ഡലിയുടെ ഭജനയും നടക്കും.
18 ന് രാത്രി ഭജന, 19 ന് ചെറിയ വിളക്ക്, രാത്രി 9 മണിക്ക് സ്‌കോളര്‍ഷിപ്പ് വിതരണം ശേഷം സംഗീത സന്ധ്യ എന്നിവ അരങ്ങേറും.
ഫെബ്രുവരി ഇരുപതിനാണ് വലിയ വിളക്ക്. രാത്രി – 7 -30 ന് തായമ്പക, 10 മണിക്ക് ഗാനമേള, രാത്രി 1.30 ന്‌നാന്തകം എഴുന്നള്ളിപ്പ് എന്നിവ നടക്കും. 21ന്താലപ്പൊലി, വൈകീട്ട് 6.15ന് ചെറുശ്ശേരി കുട്ടന്‍മാരാര്‍, മച്ചാട് മണികണ്ഠന്‍, തൃപ്പാളൂര്‍ ശിവന്‍, പനമണ്ണ മനോഹരന്‍, ഏഷ്യാഡ് ശശി, നന്മണ്ട നാരായണന്‍ ഗുരുക്കളും ശിക്ഷാര്‍ത്ഥികളും അണിനിരക്കുന്ന പാണ്ടിമേളത്തോടെ നാന്തകം എഴുന്നള്ളത്ത്, രാത്രി 11 മണിക്ക് വര്‍ണ്ണ വിസ്മയം, രാത്രി 12 മണിക്ക് ഗുരുതി തര്‍പ്പണം പുലര്‍ച്ചെ ശ്രീഭൂതബലി എന്നിവയോടെ ചടങ്ങുകള്‍ സമാപിക്കും.