സമയക്രമത്തെച്ചൊല്ലി തര്‍ക്കം; കൊയിലാണ്ടി സ്റ്റാന്റില്‍ ബസ് ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി


Advertisement

കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ ബസ് ജീവനക്കാര്‍ തമ്മിലടി. ഇന്ന് വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. താമരശ്ശേരി കൊയിലാണ്ടി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസുകളിലെ ജീവനക്കാരാണ് ഏറ്റുമുട്ടിയത്. സമയക്രമത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്.

Advertisement

മുഗള്‍ലൈസ്, ആകാശ് ബസുകളിലെ ജീവനക്കാര്‍ തമ്മിലായിരുന്നു തര്‍ക്കം. ബസ് ജീവനക്കാർക്ക് പരിക്കുണ്ടെന്നാണ് വിവരം.

Advertisement

താമരശ്ശേരിയില്‍ നിന്നും കൊയിലാണ്ടിയിലേക്ക് ഈ രണ്ട് ബസുകളും തമ്മില്‍ ചെറിയ സമയവ്യത്യാസം മാത്രമേയുള്ളൂ. ഉള്ള്യേരിയില്‍ മുതല്‍ രണ്ട് ബസുകളും മത്സരയോട്ടത്തിലായിരുന്നു. കൊയിലാണ്ടി സ്റ്റാന്റിലെത്തിയതോടെ ജീവനക്കാര്‍ തമ്മില്‍ ഇതിന്റെ പേരില്‍ തര്‍ക്കമാകുകയും തര്‍ക്കം അടിപിടിയില്‍ കലാശിക്കുകയുമായിരുന്നു.

Advertisement