ആറാം വളവില്‍ ബസ് കുടുങ്ങി; താമരശ്ശേരി ചുരത്തില്‍ അതിരൂക്ഷമായ ഗതാഗതക്കുരുക്ക്
താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്. ആറാം ഹെയര്‍പിന്‍ വളവില്‍ ബസ് കുടുങ്ങിയതിനെ തുടര്‍ന്നാണ് ഗതാഗതം തടസപ്പെട്ടത്. ബംഗളുരുവില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സാണ് തകരാറിലായത്.
പുലര്‍ച്ച നാലു മണിയോടെയാണ് ബസ്സ് കുടുങ്ങിയതെന്നാണ് വിവരം. സെന്‍സര്‍ തകരാറില്‍ ആയാതായാണ് പ്രാഥമിക വിവരം. കമ്പനിയില്‍ നിന്നും മെക്കാനിക്ക് എത്തിയശേഷം മാത്രമേ പ്രശ്‌നം പരിഹരിക്കാനാവൂ.
വലിയ വാഹനങ്ങള്‍ ഒഴികെയുള്ളവ വണ്‍വേ ആയി കടന്ന് പോവുന്നുണ്ട്. ബസിലും മറ്റും യാത്ര ചെയ്യുന്ന യാത്രക്കാര്‍ ചുരത്തില്‍ കുടുങ്ങി പ്രയാസം നേരിടുന്നുണ്ട്. രണ്ട് മുതല്‍ എട്ട് വരെയുള്ള വളവുകളില്‍ രൂക്ഷമായ ഗതഗാത തടസം നേരിടുകയാണ്. ഹൈവേ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.