കണ്ണൂരില്‍ വിദ്യാർത്ഥികളുമായി പോയ ബസ് തലകീഴായി മറിഞ്ഞ് അപകടം; ഇരുപതോളം പേര്‍ക്ക്‌ പരിക്ക്


Advertisement

കണ്ണൂര്‍: കൊയ്യത്ത് സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം. ഇരുപതോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. മർക്കസ് സ്കൂളിന്റെ ബസാണ് തലകീഴായി മറിഞ്ഞത്. മർക്കസിലെ അധ്യാപകന്റെ മകന്റെ വിവാഹ സൽക്കാരത്തിന് പോകുമ്പോഴാണ് അപകടം നടന്നത്.

Advertisement

ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ മയ്യിലിലെയും കണ്ണൂരിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.

Advertisement

വളവില്‍ വെച്ച് നിയന്ത്രണം വിട്ട ബസ് തലകീഴായി മറിയുകയായിരുന്നു. മറിഞ്ഞ ബസ് ഒരു മരത്തിൽ തടഞ്ഞിരുന്നതിനാൽ വലിയ അപകടം ഒഴിവായി. 28 വിദ്യാര്‍ത്ഥികളും നാല് മുതിര്‍ന്നയാളുകളുമാണ് ബസിലുണ്ടായിരുന്നത്.

Advertisement

Description: School bus overturns in Kannur; around 20 students injured