ചെങ്ങോട്ടുകാവില്‍ ബസും ബൈക്കും കൂട്ടിയിടിച്ച്‌ അപകടം; യുവാവിന് ഗുരുതര പരിക്ക്


കൊയിലാണ്ടി: ചെങ്ങോട്ടുകാവില്‍ ബസും ബൈക്കും കൂട്ടിയിടിച്ച്‌ യുവാവിന് ഗുരുതര പരിക്ക്. ചെങ്ങോട്ടുകാവ് സ്വദേശിയായ ജീവന്‍രാജിനാണ് (45) പരിക്കേറ്റത്.

ഇന്ന് വൈകുന്നേരം 5.30ഓടെയാണ് സംഭവം. കോഴിക്കോട് – കണ്ണൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന വിക്രാന്ത് ബസും ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിന് പിന്നാലെ ബസ് ജീവനക്കാര്‍ അതേ ബസില്‍ തന്നെ യുവാവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗുരുതരമായി പരിക്കേറ്റ ഇയാളെ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Description: Bus and bike collide in Chengottukav; The young man was seriously injured