വടകര കൈനാട്ടിയില്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഓട്ടോഡ്രൈവര്‍ക്ക് പരിക്ക്, ഓട്ടോയില്‍ നിന്നും പുറത്തെടുത്തത് ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍
ചോറോട്: ദേശീയപാതയില്‍ കൈനാട്ടിയില്‍ വാഹനാപകടം. സ്വകാര്യ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടച്ച് ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് കൈനാട്ടി പഴയ പെട്രോള്‍ പമ്പിന് സമീപമാണ് അപകടം.
കോഴിക്കോട് നിന്ന് കണ്ണൂരേക്ക് പോവുകയായിരുന്ന KL58 AA 2100 അയ്യപ്പന്‍ ബസും എതിര്‍ ദിശയില്‍ വരികയായിരുന്ന KL18 L 9273 നമ്പര്‍ ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ഓട്ടോറിക്ഷയ്ക്കുള്ളില്‍ കുടുങ്ങിപ്പോയ ഡ്രൈവറെ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചു. ഹൈവേ പോലിസ് സ്ഥലത്തെത്തി.
Summary: bus-and-autorickshaw-collide-in-vadakara-kainatti-autodriver-injured.