ആറുമാസമായി ബംഗളുരുവില്‍, സഹോദരനൊപ്പം നാട്ടിലേക്കുള്ള യാത്ര അവസാന യാത്രയായി; നോവായി കര്‍ണാടകയില്‍ സ്വകാര്യബസ് മറിഞ്ഞ് മരണപ്പെട്ട അമല്‍ ഫ്രാങ്ക്‌ളിന്‍
കോഴിക്കോട്: ആറുമാസം മുമ്പാണ് ജോലിയ്ക്കായി രാമനാട്ടുകര സ്വദേശി അമല്‍ ഫ്രാങ്ക്‌ളിന്‍ ബംഗളുരുവിലെത്തിയത്. സഹോദരനൊപ്പം നാട്ടിലേക്ക് മടങ്ങവെയാണ് ബസ് അപകടത്തില്‍ അമലിന് ജീവന്‍ നഷ്ടമാകുന്നത്. അമലിന്റെ സഹോദരന്‍ വിനയ് മൈസൂരു കെ.ആര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
അപകടത്തില്‍ പരിക്കേറ്റ അമലിന്റെ സഹോദരന്‍ വിനയ് ആശുപത്രിയില്‍ ചികിത്സയിലാണ്. വിനയിയും ബംഗളുരുവില്‍ തന്നെയായിരിക്കുന്നു ജോലി ചെയ്തിരുന്നത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് ബംഗളുരു- മൈസൂര്‍ പാതയില്‍ ഉന്‍സൂരില്‍ അപകടമുണ്ടായത്.
ബംഗളുരുവില്‍ നിന്നും കേരളത്തിലേക്ക് വന്ന എസ്.കെ.എസ് ട്രാവല്‍സിന്റെ എ.സി സ്ലീപ്പര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് നിയന്ത്രണംവിട്ട് കുത്തനെ മറിയുകയായിരുന്നു. അപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.
Summary: bus accident in karnataka malayali youth died