കാപ്പാട് നിന്നും മോഷണം പോയ പോത്തിനെ എലത്തൂരില്‍ കണ്ടെത്തി; ഒരുലക്ഷത്തോളം രൂപ വിലയിലുള്ള പോത്തിനെ കിട്ടിയത് മറിച്ചുവില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ


Advertisement

കാപ്പാട്: കാപ്പാട് നിന്നും മോഷണം പോയ പോത്തിനെ എലത്തൂരില്‍ നിന്നും കണ്ടെത്തി. ഒരുലക്ഷത്തോളം വിലവരുന്ന പോത്തിനെ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ എലത്തൂരില്‍വെച്ചാണ് കിട്ടിയത്. കാപ്പാട് സ്വദേശികളായ ഫാറൂഖ്, ഇര്‍ഷാദ് എന്നിവരുടെ പോത്തിനെയാണ് ഇന്ന് പുലര്‍ച്ചെ മോഷ്ടിച്ചത്. ഒരു മണിയ്ക്കും നാലുമണിയ്ക്കുമിടയിലാണ് പോത്തിനെ നഷ്ടമായത്.

Advertisement

കൊലവന്‍കാവ് ക്ഷേത്രത്തില്‍ താലപ്പൊലി നടത്തുന്ന ഗ്രൗണ്ടില്‍ നിന്നാണ് പോത്തിനെ കിട്ടിയത്. പോത്തിനെ നഷ്ടപ്പെട്ടകാര്യം സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ചിലരാണ് ഉടമസ്ഥരെ വിവരമറിയിച്ചത്. മോഷ്ടാക്കളെ കിട്ടിയിട്ടില്ല.

Advertisement

മോഷ്ടാക്കളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഉടമസ്ഥര്‍ കൊയിലാണ്ടി പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. മോഷ്ടാക്കളെ സംബന്ധിച്ച് തങ്ങള്‍ക്ക് സൂചന ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യം പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും ഉടമസ്ഥര്‍ പറഞ്ഞു.

Advertisement

Summary: Buffalo stolen from Kappad found in Elathur