തിരുവങ്ങൂർ കുനിയിൽക്കടവിൽ നിർമ്മാണത്തിലിരിക്കുന്ന കിണറിൽ വീണ പോത്തിനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി


കൊയിലാണ്ടി: തിരുവങ്ങൂർ കുനിയിൽക്കടവിൽ നിർമ്മാണത്തിലിരിക്കുന്ന കിണറിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി. പാണ്ടികശാല നിസാറിന്റെ പോത്താണ് പണി നടന്നു കൊണ്ടിരിക്കുകയായിരുന്ന കിണറിൽ വീണത്.

വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. വിവരം ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്ന് ഫയർ ഫോഴ്സ് യൂണിറ്റ് സ്ഥലത്തേക്ക് തിരിച്ചു. സ്റ്റേഷൻ ഓഫീസർ സി.പി.ആനന്ദന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനത്തിനായി പോയത്.

ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശ്രീകാന്ത് .കെ കിണറ്റിൽ ഇറങ്ങി ബെൽറ്റ് ഉപയോഗിച്ച് പോത്തിനെ കെട്ടി. തുടർന്ന് മറ്റ് സേനാംഗങ്ങൾ പോത്തിനെ കിണറിൽ നിന്ന് വലിച്ചു കയറ്റുകയായിരുന്നു.

ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പ്രദീപ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ടി.പി.ഷിജു, ബിനീഷ് .കെ, രാകേഷ് .പി.കെ, നിധിൻരാജ്, ഹോം ഗാർഡുമാരായ ബാലൻ .ടി.പി, പ്രദീപ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.