കൊയിലാണ്ടിയില്‍ വിരണ്ടോടിയ പോത്ത് ബൈക്ക് യാത്രികനെ ഇടിച്ചിട്ടു, കടകളില്‍ ഓടിക്കയറി; വീഡിയോ


കൊയിലാണ്ടി: പയറ്റ് വളപ്പില്‍ ക്ഷേത്രത്തിനടുത്ത് വച്ച് വിരണ്ടോടിയ പോത്തിനെ അതിസാഹസികമായി പിടിച്ചുകെട്ടി അഗ്നിരക്ഷാ സേന. വിരണ്ടോടിയ പോത്ത് ഒരു ബൈക്ക് യാത്രക്കാരനെ ഇടിച്ചിടുകയും കടകളിലേക്ക് ഓടിക്കയറുകയും ചെയ്യുകയായിരുന്നു. ബുധനാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.

ഏറെ നേരത്തെ പരിശ്രമത്തിനുശേഷം കൊയിലാണ്ടി അഗ്നിരക്ഷാ സേന പോത്തിനെ പിടിച്ചുകെട്ടിയത്. പോത്തിനെ അഗ്നിരക്ഷാ പ്രവര്‍ത്തകര്‍ പൊലീസില്‍ ഏല്‍പ്പിച്ചു.

ഗ്രേഡ് എ.എസ്.ടി.ഒ പ്രദീപ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ജിനീഷ് കുമാര്‍, അനൂപ്, ബബീഷ്, ഷാജു, ഹോംഗാര്‍ഡ് രാജീവ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.