‘ഭക്ഷ്യോല്‍പാദനത്തില്‍ സ്വയം പര്യാപ്ത കൈവരിക്കും’ പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ 2022 – 23 വര്‍ഷത്തെ ബജറ്റിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ…


 

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2022-23 വര്‍ഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു. ഭക്ഷ്യോല്‍പാദനത്തില്‍ സ്വയം പര്യാപ്ത കൈവരിക്കുന്നതിനും ഉല്‍പാദനത്തിനും, വിപണനത്തിനും ഊന്നല്‍ നല്‍കുന്നതാണ് ബഡ്ജറ്റ്. 732,03, 268 രൂപ വരവും, 6,94,70,000 രൂപ ചെലവ് വരുന്ന ബജറ്റ് വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു മഠത്തിലാണ് അവതരിപ്പിച്ചത്.

കൃഷി അനുബന്ധ മേഖലകള്‍ക്കായി 27 ലക്ഷം, ഔഷധ സസ്യകൃഷിക്ക് അഞ്ച് ലക്ഷം. പശുവളര്‍ത്തിലാനായി 15 ലക്ഷം, കോഴിമുട്ട ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ മുട്ടക്കോഴിഫാം യൂണിറ്റ് സജ്ജമാക്കാന്‍ 5 ലക്ഷം രൂപ, ഭിന്ന ശേഷിക്കാര്‍ക്ക് ഇലട്രിക് ഓട്ടോറിക്ഷ വാങ്ങി നല്‍കുന്ന പദ്ധതിക്ക് 20 ലക്ഷം രൂപ, കുടിവെള്ള ലഭ്യത ഉറപ്പു വരുത്തുന്ന വിവിധ പദ്ധതികള്‍ക്കായി 50 ലക്ഷം രൂപ, ജലസ്രോതസ്സുകള്‍ പുനരുജ്ജീവിപ്പിക്കാനായി 40 ലക്ഷം രൂപ എന്നിവ വകയിരുത്തിയിട്ടുണ്ട്.


ചടങ്ങില്‍ ബ്ലോക്ക് പ്രസിഡണ്ട് പി. ബാബുരാജ് അധ്യക്ഷത വഹിച്ചു. എ എം സുഗതന്‍, സതി കിഴക്കയില്‍, കെ.ടി.എം കോയ, കെ.ജീവാനന്ദന്‍, കെ.ടി മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.