മുതിര്‍ന്ന സി.പി.എം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു


Advertisement

കൊല്‍ക്കത്ത: മുതിര്‍ന്ന സി.പി.എം നേതാവും പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു. എണ്‍പത് വയസായിരുന്നു. കൊല്‍ക്കത്തയിലെ വസതിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം.

Advertisement

34 വര്‍ഷം നീണ്ട പശ്ചിമബംഗാളിലെ ഇടതുഭരണത്തില്‍ ഏറ്റവും ഒടുവിലത്തെ മുഖ്യമന്ത്രിയായിരുന്നു ബുദ്ധദേബ് ഭട്ടാചാര്യ. 2000 മുതല്‍ 2011 വരെ തുടര്‍ച്ചയായി പതിനൊന്നുവര്‍ഷം മുഖ്യമന്ത്രിപദത്തില്‍ ഉണ്ടായിരുന്നു.

Advertisement
Advertisement