കുടിവെള്ള ഏജന്‍സി ലൈസന്‍സിന് കൈക്കൂലി; പണം വാങ്ങുന്നതിനിടെ പേരാമ്പ്ര ചെറുവണ്ണൂര്‍ സ്വദേശിയായ ക്ലീന്‍സിറ്റി മാനേജര്‍ പിടിയില്‍


Advertisement

പേരാമ്പ്ര: കൈക്കൂലി വാങ്ങുന്നതിനിടെ ചെറുവണ്ണൂര്‍ സ്വദേശിയായ കോഴിക്കോട് ഫറോക്ക് നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ വിജിലന്‍സ് പിടിയില്‍. മുയിപ്പോത്ത് സ്വദേശി ഇ.കെ.രാജീവ് ആണ് പിടിയിലായത്. മിനറല്‍ വാട്ടര്‍ ഏജന്‍സി തുടങ്ങാനുള്ള അനുമതിക്ക് ആണ് കൈക്കൂലി വാങ്ങിയത്.

Advertisement

കുടിവെള്ള വിതരണ ഏജന്‍സി നടത്തിപ്പ് ലൈസന്‍സിന് അപേക്ഷിച്ചപ്പോള്‍ രാജീവ് 2000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ഇക്കാര്യം യുവാവ് വിജിലന്‍സിനെ അറിയിക്കുകയായിരുന്നു. വിജിലന്‍സ് നല്‍കിയ മഷി പുരട്ടിയ നോട്ടുകള്‍ ഫറോക്ക് ബസ് സ്റ്റാന്റ് പരിസരത്തുനിന്ന് വാങ്ങുന്നതിനിടെയാണ് രാജീവിനെ പൊലീസ് പിടികൂടിയത്.

Advertisement

മുന്‍പും ഇയാള്‍ക്കെതിരെ പരാതി ലഭിച്ചിരുന്നതിനാല്‍ വിജിലന്‍സിന്റെ നിരീക്ഷണത്തിലായിരുന്നു ഉദ്യോഗസ്ഥന്‍. ഇതറിയാതെ വീണ്ടും കൈക്കൂലി വാങ്ങുന്നതിനിടെയാണ് രാജീവ് പിടിയിലായത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Advertisement

Summary: Bribery for drinking water agency license; Cleancity manager, a native of Cheruvannur, Perambra, arrested while accepting money