മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി; കോഴിക്കോട് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം


Advertisement

പന്തീരാങ്കാവ്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി എട്ടുമാസം പ്രായമായ കുഞ്ഞ് മരിച്ചു. ഒളവണ്ണ മൂര്‍ക്കനാട് പാറക്കല്‍ താഴം മുനീര്‍-ഫാത്തിമ സന ദമ്പതികളുടെ ഏക മകന്‍ മുഹമ്മദ് അയാസ് ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയാണ് ദാരുണമായ സംഭവം.

Advertisement

മുലപ്പാല്‍ കൊടുത്തതിന് ശേഷം കുട്ടിയെ ഉറക്കിയിരുന്നു. രാവിലെ ഉറക്കം ഉണരാത്തതിനെ തുടര്‍ന്ന് ശ്രദ്ധിച്ചപ്പോഴാണ് കുട്ടിയെ ചലനമറ്റ നിലയില്‍ കണ്ടെത്തിയത്.

Advertisement

ഉറക്കത്തിനിടയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പന്തീരാങ്കാവ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Advertisement