‘വിരുന്നുകണ്ടി ഫിഷറീസ് ടെക്നിക്കൽ സ്‌കൂളിലെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കും’; പൊട്ടി തകര്‍ന്ന തീരദേശ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധവുമായി ബി.ജെ.പി കൗണ്‍സിലര്‍മാര്‍


Advertisement

കൊയിലാണ്ടി: വിരുന്നുകണ്ടി ഫിഷറീസ് ടെക്നിക്കൽ സ്‌കൂളില്‍ നിർമ്മിച്ച ബാസ്‌കറ്റ്‌ കോർട്ടിന്റെ ഉദ്ഘാടന പരിപാടി ബഹിഷ്‌കരിക്കുമെന്ന്‌ ചെറിയമങ്ങാട് വാര്‍ഡ് കൗണ്‍സിലര്‍ വൈശാഖ്‌ കെ.കെ. പൊട്ടി തകര്‍ന്ന തീരദേശ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച ശേഷം മതി കോര്‍ട്ടിന്‌റെ ഉദ്ഘാടനമെന്ന് കൗണ്‍സിലര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഈ മാസം 25ന് മന്ത്രി വി.അബ്ദുറഹിമാനാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്.

Advertisement

അന്നേ ദിവസം വിരുന്നുകണ്ടി വാര്‍ഡ് കൗണ്‍സിലറായ സുധാകരന്‍ വി.കെയും പരിപാടി ബഹിഷ്‌കരിക്കുമെന്നും ബിജെപിയുടെ നേതൃത്വത്തില്‍ സ്‌കൂളിന് പുറത്ത് പ്രതിഷേധം തീര്‍ക്കുമെന്നും വൈശാഖ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം ചേർന്ന സംഘാടകസമിതി യോഗത്തിൽ ഉദ്ഘാടന ചടങ്ങിനെത്തുന്ന എം.എൽ.എക്കെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാവുമെന്ന് ബി.ജെ.പി നേതൃത്വവും കൗൺസിലർമാരായ കെ.കെ വൈശാഖും, വി.കെ.സുധാകരനും സംഘാടകസമിതി യോഗത്തിൽ പറഞ്ഞിരുന്നു.

Advertisement

വര്‍ഷങ്ങളായി പൊട്ടിതകർന്ന തീരദേശ റോഡ് ടാർ ചെയ്യാൻ യാതൊരു നടപടിയും എം.എൽ.എ സ്വീകരിക്കുന്നില്ലെന്നാണ് ബിജെപി ആരോപിക്കുന്നത്‌. പ്രശ്‌നത്തില്‍ നേരത്തെ. ബി.ജെ.പിയുടെ നേതൃത്വത്തിൽ എം.എൽ.എ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും തീരദേശ റോഡിലൂടെ യാത്ര ചെയ്യാൻ പോലും പറ്റാത്ത അവസ്ഥയിലാണ്. വാഹനങ്ങൾ പോലും പോകാൻ സാധിക്കാത്ത രീതിയിൽ റോഡ് തകർന്നിരിക്കുകയാണ്. സമീപ പ്രദേശത്തെ മത്സ്യതൊഴിലാളികൾക്ക് ഹാർബറിലേക്ക്‌ പോകാൻ ദേശീയ പാത ചുറ്റി വരേണ്ട അവസ്ഥയാണുള്ളതെന്നുമാണ്‌ ബിജെപി ആരോപിക്കുന്നത്‌. ഉദ്ഘാടന ദിവസം എം.എൽ.എക്കെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാവുമെന്ന് ബി.ജെ.പി മണ്ഡലം പ്രസിഡണ്ട് എസ്.ആർ ജയ്കിഷും അറിയിച്ചിട്ടുണ്ട്.

Advertisement

Description: Boycott Inauguration Ceremony of VIRUNNUKANDY Fisheries Technical School’; BJP Councilors