ബാലു പൂക്കാട് രചിച്ച പുസ്തകങ്ങളുടെ പ്രകാശനം നടന്നു


കൊയിലാണ്ടി: ബാലു പൂക്കാട് രചിച്ച പുസ്തകങ്ങളുടെ പ്രകാശനം പൂക്കാട് വെച്ച് നടന്നു. കഥാസമാഹാരമായ ‘ഒട്ടകങ്ങളുടെ വീട്’, കവിതാ സമാഹാരം ‘കെണികള്‍’ എന്നീ രണ്ടു പുസ്തകങ്ങളുടെ പ്രകാശനം ഡോക്ടര്‍ ആര്‍. സു നിര്‍വഹിച്ചു.

പൂക്കാട് ഫ്രീഡം ഫൈറ്റേഴ്‌സ് ഹാളില്‍ നടന്ന പരിപാടിയില്‍ പി.പി. ശ്രീധരനുണ്ണി മുഖ്യാതിഥിയായി. കെ.സൗദാമിനി, കുമാരി മീനാക്ഷി അനില്‍ എന്നിവര്‍ പുസ്തകം ഏറ്റുവാങ്ങി. കന്മന ശ്രീധരന്‍ പുസ്തക പരിചയം നടത്തി. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

കെ. വിഷ്ണുനാരായണന്‍, ആര്‍.പി. വത്സല, ടി.പി. മുരളീധരന്‍, രചയിതാവ് ബാലു പൂക്കാട്, ഉണ്ണി മാടഞ്ചേരി എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ഗോപിക, ശശി കണ്ണമംഗലം, ജയപ്രഭ ഡിജില്‍ എന്നിവരുടെ കവിതാലാപനവും നടന്നു.

Summary: Books authored by Balu Pookad were released at Pookad.