പയ്യോളിയിൽ ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു


Advertisement

പയ്യോളി: പയ്യോളിയിൽ ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. മണിയൂർ എലിപ്പറമ്പത്ത് മുക്കിന് സമീപം കുന്നുമ്മൽ ശശിധരൻ ആണ് മരിച്ചത്. അൻപത്തിയെട്ട് വയസ്സായിരുന്നു. ഇലക്ട്രിഷൻ ആയിരുന്നു.

[

ഇന്നുച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. പയ്യോളി റെയില്‍ സ്‌റ്റേഷന് മുന്നില്‍ ഒന്നാം ഗേറ്റിന് സമീപമാണ് അപകടം നടന്നത്. കോഴിക്കോട് ഭാഗത്തേക്ക് പോയ കൊച്ചുവേളി എക്‌സ്പ്രസ് തട്ടിയായിരുന്നു മരണം. മൃതദേഹം ചിന്നിച്ചിതറിയ നിലയിലായിരുന്നുവെന്നു പോലീസ് പറഞ്ഞു.

പയ്യോളി പോലീസിന്റെ നേതൃത്വത്തിൽ ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വടകര മോർച്ചറിയിലേക്ക് മാറ്റും. മല്ലികയാണ് ഭാര്യ. മകൻ: അശ്വിൻ.