ചെറുമത്സ്യങ്ങളെ പിടികൂടിയ ബോട്ടുകള്‍ക്കെതിരെ നടപടി; ചോമ്പാലയില്‍ നിന്നും ബേപ്പൂരില്‍ നിന്നും ബോട്ടുകള്‍ പിടിച്ചെടുത്തു
വടകര: ബേപ്പൂരിലും ചോമ്പാലയിലും ചെറുമത്സ്യങ്ങളെ പിടികൂടിയ ബോട്ടുകള്‍ പിടിച്ചെടുത്തു. ബേപ്പൂരില്‍ നിന്നും മത്സ്യബന്ധന നിയന്ത്രണ നിയമങ്ങള്‍ ലംഘിച്ച KL 07 MO 7418 മഹിദ എന്ന യാനവും ചോമ്പലയില്‍ നിന്ന് KL O7 അസര്‍ എന്ന എന്ന യാനവുമാണ് പിടിച്ചെടുത്തത്. ബേപ്പൂര്‍ ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും വടകര കോസ്റ്റല്‍ പോലീസും ചേര്‍ന്നാണ് ബോട്ട് പിടിച്ചെടുത്തത്.
മത്സ്യസമ്പത്തിന് വിനാശകരമായ രീതിയിലുള്ള ചെറു മത്സ്യബന്ധനം പരിസ്ഥിതിക്കാഘാതവും മത്സ്യസമ്പത്ത് വന്‍ തോതില്‍ കുറയാനുള്ള പ്രധാന കാരണവുമാണ്. പ്രത്യേകിച്ച് കേരള കടല്‍ ത്തീരത്ത് കുറഞ്ഞു വരുന്ന മത്തി അയില ഇനത്തില്‍ പെട്ട ചെറു മത്സ്യങ്ങളെ പിടിക്കുന്നത് ഭാവിയില്‍ മത്സ്യ ലഭ്യത കുറഞ്ഞു വരാനിടയാക്കും.
ഇത്തരം നിയമവിരുദ്ധമായിട്ടുള്ള മത്സ്യബന്ധനങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ സ്വയം തന്നെ ഉപേക്ഷിക്കേണ്ടതാണെന്ന് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ആവശ്യപ്പെട്ടു. നിയമവിരുദ്ധമായി മത്സ്യബന്ധനം തുടര്‍ന്നാല്‍ തോണിയും എന്‍ജിനും ഉള്‍പ്പെടെ കസ്റ്റഡിയിലെടുത്ത് നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ സുനീര്‍ അറിയിച്ചു. ബേപ്പൂര്‍ ഫിഷറീസ് മറൈന്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ജി.എസ്.ഐ രാജന്‍. സിപിഒ ശ്രീരാജ് റെസ്‌ക്യൂ ഗാര്‍ഡുമാരായ വിഘ്‌നേഷ് താജുദ്ദീന്‍ എന്നിവരും ചോമ്പാലയില്‍ നിന്നും വടകര കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ എസ്.സി.പി.ഒ.മിഥുന്‍.പി.കെ., റെസ്‌ക്യൂ ഗാര്‍ഡുമാരായ വിഷ്ണു, ശരത്.പി.എസ്, അഭിലാഷ്.വികെ, അഭിഷേക്.വി.കെ, എന്നിവര്‍ ചേര്‍ന്നാണ് ചെറുമത്സ്യങ്ങള്‍ പിടികൂടിയത്.
Summary: Action against boats catching small fish; Boats were seized from Chompala and Beypore