കീഴരിയൂരില്‍ ബിഎല്‍ഡിസി ഫാന്‍ അസംബ്ലിംഗ് പരിശീലനം സംഘടിപ്പിച്ചു
കീഴരിയൂര്‍: സ്മാര്‍ട് എനര്‍ജി പ്രോഗ്രാം, കാളാണ്ടിത്താഴം ദര്‍ശനം സാംസ്കാരികവേദി എന്നിവ ചേര്‍ന്ന് ബ്രഷ് ലെസ്സ് ഡയറക്ട് കറണ്ട് (ബിഎല്‍ഡിസി) ഫാന്‍ അസംബ്ലിംഗ് പരിശീലനം സംഘടിപ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഊര്‍ജ്ജ വകുപ്പിന്റെ എനര്‍ജി മാനേജ്മെന്റ്റ് സെന്റര്‍ (ഇഎംസി-കേരള), കേന്ദ്ര സര്‍ക്കാരിന്റെ ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി (ബിഇഇ) എന്നിവയുടെ സാമ്പത്തിക പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
പേരാമ്പ്ര നിയോജകനിയോജക മണ്ഡലത്തിലെ വള്ളത്തോള്‍ ഗ്രന്ഥശാലയുടെ സഹകരണത്തോടെ നടത്തിയ പരിപാടി കീഴരിയൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എം. സുനില്‍ ഉദ്ഘാടനം ചെയ്തു. വള്ളത്തോള്‍ ഗ്രന്ഥശാല പ്രസിഡന്റ് സി.എം. വിനോദ് അധ്യക്ഷനായി.
പേരാമ്പ്രനിയോജക മണ്ഡലത്തിലെ ഇഎംഎസ് ഗ്രന്ഥാലയം, പേസ് ഗ്രന്ഥാലയം, വള്ളത്തോള്‍ ഗ്രന്ഥാലയം, അത്തോളി ഗ്രാമീണ ഗ്രന്ഥശാല എന്നിവയില്‍ നിന്ന് 10 പേര് വീതമാണ് പരിശീലനത്തില്‍ പങ്കെടുത്തത്. ഇഎംസി റിസോഴ്സ് പേഴ്സണ്‍ കൊല്ലറയ്ക്കല്‍ സതീശന് പരിശീലനം നയിച്ചു.
കീഴരിയൂര്‍ ഗ്രാമ പഞ്ചായത്തംഗം എം. സുരേഷ്, ലൈബ്രേറിയന്‍ കെ.കെ. ഷൈമ, പേസ് ലൈബ്രറി സെക്രട്ടറി എം.കെ. കുഞ്ഞിക്കണ്ണന്, ഇഎംഎസ് ഗ്രന്ഥശാല സെക്രട്ടറി വി. ജയരാജന്, അത്തോളി ഗ്രാമീണ ഗ്രന്ഥശാല സെക്രട്ടറി എന്‍.ടി. മനോജ് എന്നിവര്‍ സംസാരിച്ചു. കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം എന്‍.വി. ബാലന് സ്വാഗതവും ലൈബ്രേറിയന്‍ കെ. സഫീറ നന്ദിയും പറഞ്ഞു.