നാദാപുരത്ത് വാളുകളുമായി കൊല്ലപ്പണിക്കാരൻ അറസ്റ്റിൽ


Advertisement

നാദാപുരം: നാദാപുരത്ത് വാളുകളുമായി കൊല്ലപ്പണിക്കാരൻ അറസ്റ്റിൽ. വാണിമേല്‍ പുഴമൂല തൂക്ക് പാലം സ്വദേശി കുനിയില്‍ കുമാര (52) നെയാണ്. മൂന്ന് വാളുകളുമായി ആലയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

Advertisement

ഇന്നലെ വൈകുന്നേരമാണ് കൊല്ലന്റെ ആലയിൽ പരിശോധന നടത്തിയത്. പരിശോധനയിൽ പണി കഴിഞ്ഞ് സൂക്ഷിച്ച നിലയില്‍ ഇരിക്കുന്ന മൂന്നു വാളുകൾ കണ്ടെടുത്തത്.വാളുകൾ മൂര്‍ച്ചയേറിയതും, മരപ്പിടിയിലും ഇരുമ്പ് ചുറ്റ് പിടിയില്‍ തീര്‍ത്തതുമായ 84 സെന്റി മീറ്റര്‍ നീളവും, ഒന്നേ മുക്കാല്‍ ഇഞ്ച് വീതിയും ഉള്ളതായിരുന്നു.

Advertisement

രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് വളയം എസ്.ഐ അനീഷ് വടെക്കെടത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. നാദാപുരം ഡിവൈ.എസ്. പി ടി.പി ജേക്കബ്, സി.ഐ എ അജീഷ് എന്നിവര്‍ സംഭവസ്ഥലത്ത് പരിശോധന നടത്തി.

Advertisement

പണം നൽകിയ ആർക്കോ വേണ്ടി നിർമ്മിച്ച് നൽകുന്നതാണെന്നാണ് പോലീസ് നൽകുന്ന സൂചന. കസ്റ്റഡിയിലെടുത്ത പ്രതിയെ വളയം പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത് വരികയാണ്. 15 വർഷത്തിലധികമായി വീടിന് മുൻ വശത്തെ ആലയിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്.

[bot1]