പൊരുതുന്ന പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം; മേപ്പയ്യൂര്‍ ടൗണില്‍ “ബ്ലാക്ക് ഈവ്” സംഘടിപ്പിച്ച് ഡിവൈഎഫ്ഐ


മേപ്പയ്യൂർ: പൊരുതുന്ന പലസ്തീൻ ജനതക്ക് ഐക്യദാർഢ്യവുവുമായി ഡിവൈഎഫ്ഐ മേപ്പയ്യൂർ സൗത്ത് മേഖലാ കമ്മിറ്റി.”ഓഹ് ഗാസ ഞങ്ങൾ പൊരുതുന്ന പാൽസ്‌തീനൊപ്പം” എന്ന മുദ്രാവാക്യം ഉയർത്തി നടത്തിയ “ബ്ലാക്ക് ഈവ്” ക്യാമ്പയിനില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.

മേപ്പയ്യൂരിലെ ആദ്യ പലസ്തീൻ ഐക്യദാർഢ്യ കൂടിയായിരുന്നു ബ്ലാക്ക് ഈവ്. മേഖലാ സെക്രട്ടറി അമൽ ആസാദ്‌, പ്രസിഡന്റ്‌ അനുപംചന്ദ്, ട്രഷറർ ബിജിത്ത് വിപി, ആകാശ് ബി.ആർ, പ്രിൻസി, സി.എം സുബീഷ്, ലിജീഷ് എൻ, പ്രിൻസി മുട്ടത്ത്, അഖിൽ കുമാർ,വിജീഷ്, എന്നിവർ നേതൃത്വം നൽകി.