“എല്ലാത്തിനും കാരണക്കാരന്‍ രാഹുല്‍ ഗാന്ധി”; പയ്യോളിയില്‍ മാതൃഭൂമി പത്രം കത്തിച്ച് രോഷം തീര്‍ത്ത് ബിജെപി പ്രവര്‍ത്തകര്‍


പയ്യോളി: പയ്യോളിയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ മാതൃഭൂമി പത്രം കത്തിച്ച് പ്രതിഷേധിച്ചു. ജൂണ്‍ രണ്ടാം തീയതി മാതൃഭൂമി പത്രത്തില്‍ രാഹുല്‍ഗാന്ധിയുടെ പാര്‍ലമെന്റ് പരാമര്‍ശങ്ങള്‍ ‘നന്ദി രാഹുല്‍’ എന്ന തലക്കെട്ടോടുകൂടി പ്രസിദ്ധീകരിച്ചതില്‍ പ്രതിഷേധിച്ചാണ് നടപടി. രാഹുലിന്റെ പരാമര്‍ശങ്ങള്‍ ഹിന്ദുവിരുദ്ധമാണെന്നും ബി.ജെ.പി പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.

മണ്ഡലം പ്രസിഡന്റ് എ.കെ.ബൈജു പരിപാടിി ഉദ്ഘാടനം ചെയ്തു. സി.പി.രവീന്ദ്രന്‍ സംസാരിച്ചു. കെ.സി.രാജീവന്‍, കെ.എം.ശ്രീധരന്‍, പ്രജീഷ്, കെ.പി.റാണാ പ്രതാപ്, പ്രദീപ് ടി, വിനീഷ്, കെ.മുരളീധരന്‍, ശിവപ്രകാശ്, ബാബു മാസ്റ്റര്‍, വിശ്വനാഥന്‍, അജയന്‍ പി.കെ, പ്രേമന്‍ കുറ്റിയില്‍ എന്നിവര്‍ നേതൃത്വം നല്കി.