യോഗദിനാഘോഷം സംഘടിപ്പിച്ച് ബി.ജെ.പി. കൊയിലാണ്ടി മണ്ഡലം കമ്മിറ്റി


കൊയിലാണ്ടി: യോഗദിനാഘോഷം സംഘടിപ്പിച്ച് ബി.ജെ.പി. മണ്ഡലം കമ്മിറ്റി സംസ്ഥാന വക്താവ് അഡ്വ വി പി പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ യോഗാചാര്യന്‍ പി.കെ ശ്രീധരനെ ആദരിച്ചു. കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്. ആര്‍ ജയ് കിഷ് പരിപാടിയില്‍ അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ പൊയില്‍ക്കാവ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പാള്‍ രാജലക്ഷമി ടീച്ചര്‍ മുഖ്യ അതിഥിയായി പങ്കെടുത്തു. സംസ്ഥാന കൗണ്‍സില്‍ അംഗം വായനാരി വിനോദ്, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കെ.വി സുരേഷ്, അഡ്വ എ.വി നിധിന്‍, കെ.കെ സുമേഷ്, ടി.എം രവീന്ദ്രന്‍, എന്നിവര്‍ സംസാരിച്ചു. ഉണ്ണികൃഷ്ണന്‍ യോഗ ക്ലാസ് നിയന്ത്രിച്ചു. വി.കെ മുകുന്ദന്‍ , മാധവന്‍ ഒ, പ്രീജിത്ത് ടി.പി, കെ.പി.എല്‍ മനോജ് എന്നിവര്‍ നേതൃത്വം നല്‍കി.