കൊയിലാണ്ടി ഹാര്‍ബറിനായി 20.9കോടി രൂപ അനുവദിച്ച കേന്ദ്രസര്‍ക്കാറിന് അഭിവാദ്യം; കൊയിലാണ്ടിയില്‍ ബി.ജെ.പി പ്രകടനം


കൊയിലാണ്ടി: കൊയിലാണ്ടിയിലെ ഫിഷിങ്ങ് ഹാര്‍ബറിന്റെ വികസന പ്രവര്‍ത്തനത്തിനായി 20.9 കോടിരൂപ അനുവദിച്ച കേന്ദ്ര ഫിഷറീസ് സഹ മന്ത്രി ജോര്‍ജ് കുര്യനും കേന്ദ്ര സര്‍ക്കാറിനും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് കൊണ്ട് ബി.ജെ.പി കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് പ്രകടനം നടത്തി. കേന്ദ്ര സര്‍ക്കാറിന്റെ മത്സ്യ സമ്പദ യോജനയില്‍ ഉള്‍പ്പെടുത്തിയാണ് കൊയിലാണ്ടി ഹാര്‍ബറിന്റെ വികസനത്തിന് പണം അനുവദിച്ചത്. ഹാര്‍ബറിലെ മത്സ്യ തൊഴിലാളികള്‍ മധുരം വിതരണം ചെയ്തു.

ആഗസ്റ്റ് 30 ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന ഘട്ടത്തിലാണ് വീണ്ടും പണം അനുവദിച്ചത്. ജില്ല ട്രഷറര്‍ വി.കെ.ജയന്‍ മധുര പലഹാര വിതരണം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്.ആര്‍ ജയ്കിഷ്, സംസ്ഥാന കൗണ്‍സില്‍ അംഗം വായനാരി വിനോദ്, മണ്ഡലം ജന സെക്രട്ടറി കെ.വി.സുരേഷ്, അഡ്വ എ.വി.നിധിന്‍, ട്രഷറര്‍ മാധവന്‍.ഒ, കൊയിലാണ്ടി മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍ കെ.കെ.വൈശാഖ്, രവി കോമത്ത്കര, പ്രീജിത്ത്.ടി.പി എന്നിവര്‍ നേതൃത്വം നല്‍കി.