ചേമഞ്ചേരിയിലെ പൊതുപ്രവര്‍ത്തന രംഗത്തെ നിറസാന്നിധ്യം; സ്വര്‍ഗീയ കിട്ടേട്ടന്‍ അനുസ്മരണ ദിന പരിപാടികളുമായി ബിജെപി ചേമഞ്ചേരി ഏരിയാ കമ്മിറ്റി
ചേമഞ്ചേരി: ബിജെപി ചേമഞ്ചേരി ഏരിയാ കമ്മിറ്റി സ്വര്‍ഗീയ കിട്ടേട്ടന്‍ അനുസ്മരണ ദിനം നടത്തി. ബി.ജെ.പി കോഴിക്കോട് നോര്‍ത്ത് ജില്ലാ അധ്യക്ഷന്‍ സി.ആര്‍ പ്രഫുല്‍ കൃഷ്ണ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടിയിലും ബിജെപിയുടെയും സംഘപ്രസ്ഥാനങ്ങളുടെയും വളര്‍ച്ചയ്ക്ക് അടിത്തറ പാകുകയും ചേമഞ്ചേരിയിലെ പൊതുപ്രവര്‍ത്തനരംഗത്തും കലാസാമൂഹ്യരംഗത്തും നിറസാന്നിധ്യവുമായിരുന്നു അദ്ദേഹമെന്ന് യോഗത്തില്‍ ഓര്‍ത്തെടുത്തു.
ചടങ്ങില്‍ ബിജെപി ചേമഞ്ചേരി ഏരിയ പ്രസിഡന്റ് സജീവ് കുമാര്‍ അധ്യക്ഷത വഹിച്ചു. വിനോദ് കാപ്പാട് അനുസ്മരണ പ്രഭാഷണം നടത്തി. വി.എം രാമകൃഷ്ണന്‍, ബി.ജെ.പി കൊയിലാണ്ടി മണ്ഡലം അധ്യക്ഷന്‍ വൈശാഖ് കെ.കെ, മണ്ഡലം ജനറല്‍ സെക്രട്ടറി, ജിതേഷ് കാപ്പാട്, രജീഷ് തൂവക്കോട്, മാധവന്‍ പൂക്കാട്, രാമചന്ദ്രന്‍, സരീഷ് എന്നിവര്‍ സംസാരിച്ചു.
Summary: BJP Chemancherry Area Committee held a memorial day for the late Kittettan.