ബി.ജെ.പി അരിക്കുളം പഞ്ചായത്ത് പ്രവര്‍ത്തക കണ്‍വന്‍ഷന്‍ വാകമോളിയില്‍


Advertisement

അരിക്കുളം: ഭാരതീയ ജനതാ പാര്‍ട്ടി അരിക്കുളം പഞ്ചായത്ത് പ്രവര്‍ത്തക കണ്‍വന്‍ഷന്‍ വാകമോളിയില്‍ സംഘടിപ്പിച്ചു. കണ്‍വന്‍ഷന്‍ സന്ദീപ് വചസ്പതി ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി പ്രദീപന്‍ കണ്ണമ്പത്ത്, മണ്ടലം പ്രഭാരി നാരായണന്‍ മാസ്റ്റര്‍, ട്രഷറര്‍ ശ്രീ നാരായണന്‍ എന്നിവര്‍ പങ്കെടുത്ത പരിപാടിയില്‍ രാധാകൃഷ്ണന്‍ എടവന പഞ്ചായത്ത് സമിതി പ്രസിഡണ്ടായും രഞ്ജിത്.ടി.പി.അരിക്കുളം ജനറല്‍ സെക്രട്ടറിയായും ഐക്യകണ്‌ഠേന തെരെഞ്ഞെടുക്കപ്പെട്ടു.

Advertisement

ഭാസ്‌കരന്‍ പറമ്പത്ത്, ബാലന്‍ നായര്‍ കൊളാറക്കണ്ടി, സുകുമാരന്‍ ചെറുവത്ത്, ശ്രീജിത്ത്.എം.സി, രാഗീഷ്.എം.കെ, പ്രമോദ് കണ്ണമ്പത്ത്, ചന്ദ്രന്‍ കാരയാട്, ശിവദാസന്‍ കാരയാട്, ശശി എടവന എന്നിവര്‍ സംസാരിച്ചു.

Advertisement
Advertisement