ജൈവമാലിന്യങ്ങള്‍ ഇനി അവിടെയും ഇവിടെയുമായി വലിച്ചെറിയേണ്ട; കൊയിലാണ്ടി ബസ്റ്റാന്റിലെ ബയോഗ്യാസ് പ്ലാന്റ് സജ്ജം


കൊയിലാണ്ടി: നഗരസഭ ബസ്റ്റാന്റ് പരിസരത്തെ നവീകരിച്ച ബയോഗ്യാസ് പ്ലാന്റ് നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. നവീകരിച്ച ബയോഗ്യാസ് പ്ലാന്റില്‍ ദിവസം 250 കിലോ ജൈവമാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് ശേഷിയുണ്ട്.

നഗരസഭ പരിസരങ്ങളില്‍ ജൈവമാലിന്യങ്ങള്‍ അവിടിവിടെ കൂടിക്കിടക്കുന്ന സാഹചര്യം ഇതോടെ ഒഴിവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യാപാരികള്‍ക്കും പ്രദേശവാസികള്‍ക്കും ജൈവമാലിന്യങ്ങള്‍ ഈ പ്ലാന്റിലേക്ക് നിക്ഷേപിക്കാം.

ചടങ്ങില്‍ നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ ഇ.ബാബു സ്വാഗതം പറഞ്ഞു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രജില.സി അധ്യക്ഷത വഹിച്ചു സംസാരിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദിര ടീച്ചര്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിജില പറവകൊടി കൗണ്‍സിലര്‍മാരായ രജീഷ് വെങ്ങളത്ത്കണ്ടി, എ.ലളിത, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.റിഷാദ്, ഹരിത കേരള മിഷന്‍ കോഡിനേറ്റര്‍ രുദ്ര പ്രിയ, ശുചിത്വ മിഷന്‍ കോഡിനേറ്റര്‍ അതുല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.പി.സുരേഷ് നന്ദി പറഞ്ഞു.