ജൈവവൈവിധ്യ രജിസ്റ്റര്‍ പുതുക്കല്‍; ബയോ ഡൈവേഴ്‌സിറ്റി ശില്‍പ്പശാല സംഘടിപ്പിച്ച് കൊയിലാണ്ടി നഗരസഭ


കൊയിലാണ്ടി: നഗരസഭ ജൈവവൈവിധ്യ രജിസ്റ്റര്‍ പുതുക്കലുമായി ബന്ധപ്പെട്ട
ബയോ ഡൈവേഴ്‌സിറ്റി ശില്‍പ്പശാല സംഘടിപ്പിച്ചു. ശില്‍പ്പശാല നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു.

നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ അധ്യക്ഷനായി. സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ കെ.എ.ഇന്ദിര ടീച്ചര്‍, കെ.ഷിജു മാസ്റ്റര്‍, ഇ.കെ.അജിത്ത് മാസ്റ്റര്‍, പ്രജില.സി, നിജില പറവക്കൊടി, കൗണ്‍സിലര്‍മാരായ വൈശാഖ്, വത്സരാജ് കേളോത്ത്, എ. അസീസ്, ക്ലീന്‍സിറ്റി മാനേജര്‍ സുരേഷ് കുമാര്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ജില്ലാ ജൈവ വിവിധ്യ സമിതി ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. മഞ്ജു, സുരേഷ്, ജയചന്ദ്രന്‍ മാസ്റ്റര്‍ കണ്‍മണി, സലീഷ് കുമാര്‍, അഭിരാം ശിവാനി കൃഷ്ണ എന്നിവര്‍ ക്ലാസിന് നേതൃത്വം നല്‍കി.

രമേശന്‍ വലിയാട്ടില്‍ സ്വാഗതവും ബഷീര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. നഗരസഭയിലെ 44 വാര്‍ഡുകളില്‍ നിന്നും നൂറോളം വളണ്ടിയര്‍മാര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു. ജനുവരി 30ന് സര്‍വ്വെ പൂര്‍ത്തിയാക്കുവാന്‍ തീരുമാനിച്ചു.