ഡ്രൈനേജിനായെടുത്ത കുഴിയ്ക്കരികില്‍ അപായ മുന്നറിയിപ്പൊന്നുമില്ല; മുക്കത്ത് കുഴിയില്‍ വീണ് ബൈക്ക് യാത്രികന് പരിക്ക്
കോഴിക്കോട്: മുക്കം-മാമ്പറ്റ ബൈപ്പാസ് റോഡില്‍ ഡ്രൈനേജ് നിര്‍മാണത്തിന് എടുത്ത കുഴില്‍ വീണ് ബൈക്ക് യാത്രികന് പരിക്ക്. മുക്കം പൊറ്റശ്ശേരി സ്വദേശി അനൂപിനാണ് പരിക്കേറ്റത്. മുന്നറിയിപ്പ് സംവിധാനങ്ങളില്ലാത്തതാണ് അപകട കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
ഇന്ന് രാത്രി ഏഴരയോടെയാണ് അപകടം നടന്നത്. കൈയ്ക്കും തുടയെല്ലിനും പരിക്കേറ്റ അനൂപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡ്രൈനേജ് നര്‍മ്മാണത്തിനായി കുഴിയെടുത്ത ഇവിടെ അപായ സൂചനകളൊന്നും തന്നെ സ്ഥാപിച്ചിരുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. അപകടം നടന്നത്തിന് ശേഷമാണ് കരാര്‍ കമ്പനിക്കാര്‍ പ്ലാസ്റ്റിക്ക് ഡ്രമ്മുകള്‍ സ്ഥാപിച്ചതെന്നും നാട്ടുകാര്‍ ആരോപിച്ചു.