പാലോറമലയിൽ വച്ച് വടകര സ്വദേശിയുടെ ബൈക്ക് മോഷണം പോയി; സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു (വീഡിയോ കാണാം)


എലത്തൂർ: കോഴിക്കോട് ബൈപ്പാസിൽ പാലോറമലയിൽ വച്ച് ബൈക്ക് മോഷണം പോയി. വടകര സ്വദേശി അർജുന്റെ KL-18-Y-4597 നമ്പറിലുള്ള കറുത്ത പൾസർ  എൻ.എസ് 200 ബൈക്കാണ് പുലർച്ചെ രണ്ട് മണിയോടെ മോഷണം പോയത്.

ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് വേണ്ടി ജോലി ചെയ്യാനായാണ് അർജുൻ പാലോറ മലയിലെത്തിയത്. ഇവിടെ അർജുൻ താമസിക്കുന്ന റൂമിന് പുറത്തായിരുന്നു ബൈക്ക് നിർത്തിയിരുന്നത്.

ബൈക്ക് മോഷണം പോയെന്ന് കാണിച്ച് അർജുൻ എലത്തൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തെ കടയിലുണ്ടായിരുന്ന സി.സി.ടി.വി ക്യാമറയിൽ ബൈക്ക് കൊണ്ടു പോകുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്.

ബൈക്കിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9567207645 എന്ന നമ്പറിൽ അറിയിക്കണം.

വീഡിയോ കാണാം: